Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ കോടീശ്വരന്‍മാര്‍ക്ക് 5% എമര്‍ജന്‍സി ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി

അയര്‍ലണ്ടിലെ കോടീശ്വരന്‍മാര്‍ക്ക് 5% എമര്‍ജന്‍സി ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി

ഡബ്ലിന്‍: രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങളുമായി സോഷ്യലിസ്റ്റ് പാര്‍ട്ടി. കോടീശ്വരന്‍മാര്‍ക്ക് 5 ശതമാനം എമര്‍ജന്‍സി ടാക്‌സ് ഏര്‍പ്പെടുത്തണമെന്നാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഒരു നിര്‍ദ്ദേശം. ഇതിലൂടെ 3.3 ബില്യന്‍ യൂറോ ഖജനാവിലേക്ക് സമാഹരിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ബജറ്റിന് മുന്നോടിയായി സര്‍ക്കാരിന് സമര്‍പ്പിച്ച മാര്‍ഗരേഖയിലാണ് ഈ നിര്‍ദ്ദേശമുള്ളത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആന്റി ഒസ്റ്റെറിറ്റി വിരുദ്ധ സഖ്യത്തിന്റെ നേതൃത്വത്തിലാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. 

സമ്പന്നരില്‍ നിന്ന് കൂടുതല്‍ നികുതി എന്ന ആശയമാണ് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത്. അയര്‍ലണ്ടിലെ ആകെ സമ്പത്തിന്റെ അഞ്ചില്‍ ഒന്നും രാജ്യത്തെ 1 ശതമാനം വരുന്ന അതിസമ്പന്നന്‍മാരുടെ കൈവശമാണ്. ഈ വസ്തുത കണക്കിലെടുത്ത് സമ്പന്നന്‍മാര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഉയര്‍ന്ന വരുമാനം നേടുന്ന ആളുകളില്‍ നിന്നും കൂടുതല്‍ ആദായനികുതി വാങ്ങണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശിച്ചു. വരുമാനം കൂടിയവരില്‍ നിന്ന് കൂടുതല്‍ ആദായ നികുതി ഈടാക്കുന്നതിലൂടെ 2.6 ബില്യന്‍ യൂറോ സമാഹരിക്കാന്‍ കഴിയും. 

അയര്‍ലണ്ടിനെ കടത്തിന് മേലുള്ള പലിശയും ക്യാപ്പിറ്റല്‍ പെയ്‌മെന്റുകളും ഒഴിവാക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ഇതിലൂടെ 6.6 ബില്യന്‍ യൂറോ സമാഹരിക്കാന്‍ കഴിയും. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കണമെന്നും സോഷ്യലിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. തേഡ് ലെവല്‍ രജിസ്‌ട്രേഷന്‍ ഫീസ് പിന്‍വലിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. 

Scroll To Top