Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ കൊടും കുറ്റവാളി ലീ മക്‌ഡൊണെല്‍  ജയില്‍ വാനില്‍ നിന്ന്   രക്ഷപെട്ടു

അയര്‍ലണ്ടിലെ കൊടും കുറ്റവാളി ലീ മക്‌ഡൊണെല്‍  ജയില്‍ വാനില്‍ നിന്ന്   രക്ഷപെട്ടു

ഡബ്ലിന്‍: അയര്‍ലണ്ടിലെ കൊടും കുറ്റവാളി ലീ മക്‌ഡൊണെല്‍ രക്ഷപെട്ടു. ഡബ്ലിനിലെ മക്കാരിസില്‍ ഭക്ഷണം വാങ്ങുന്നതിനായി നിര്‍ത്തിയപ്പോഴാണ് ഇയാള്‍ ജയില്‍ വാനില്‍ നിന്ന് രക്ഷപെട്ടത്. അയര്‍ലണ്ടിലെ ഏറ്റവും അപകടകാരിയായ ക്രിമിനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഈ 23 കാരന്‍. നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ലീയെ ആശുപത്രിയില്‍ കൊണ്ട് പോയിട്ട് തിരികെ കൊണ്ടുവരുന്നതിനിടെയാണ് ഇയാള്‍ രക്ഷപെട്ടത്. 

മുമ്പ് നിരവധി തവണ ജനങ്ങളെ ആക്രമിച്ചതിന്റെ പശ്ചാത്തലമുള്ള ലീ കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 74 ഓളം കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ള ലീ ഏറ്റവും അപകടകാരിയാണെന്നും ജയില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പോര്‍ട്ട് ലാവോസ് ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇയാളുമായി മാറ്റര്‍ ആശുപത്രിയില്‍ പോയി മടങ്ങി വരുന്നത് വഴിയാണ് ഇയാള്‍ രക്ഷപെട്ടത്. 

മക്കാരിസിന് മുന്നില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇയാള്‍ കൈവിലങ്ങ് അഴിച്ച് രക്ഷപെടുകയായിരുന്നു. ഇയാള്‍ക്കായി ഗാര്‍ഡ തെരച്ചില്‍ ആരംഭിച്ചു. വിവിധ കേസുകളിലായി പത്ത് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച് വരികെയാണ് ഇയാള്‍ രക്ഷപെട്ടത്. മൌണ്ട് ജോയ് ജയിലിലായിരുന്ന ലീയെ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് ഈയിടെയാണ് പോര്‍ട്ട്‌ലീസിലെ ജയിലിലേക്ക് മാറ്റിയത്. ജയില്‍ മാറ്റിയെങ്കിലും തടവറയ്ക്കുള്ളിലും ഇയാള്‍ പ്രശ്‌നക്കാരനായിരുന്നു. നിരവധി തവണ ജയില്‍ അച്ചടക്കം ലംഘിച്ചതിന് ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ടുണ്ട്.

Scroll To Top