Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ കുപ്രസിദ്ധ കൊള്ളസംഘത്തലവന്‍ വെടിയേറ്റ് മരിച്ചു

അയര്‍ലണ്ടിലെ കുപ്രസിദ്ധ കൊള്ളസംഘത്തലവന്‍ വെടിയേറ്റ് മരിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ കുപ്രസിദ്ധ കൊള്ളസംഘത്തലവന്‍ വെടിയേറ്റ് മരിച്ചു. ആന്‍ഡി കോണോര്‍ എന്ന 45 കാരനാണ് മരിച്ചത്. ഇയാള്‍ അയര്‍ലണ്ടിലെ കുപ്രസിദ്ധ കൊള്ളസംഘത്തലവനാണ്. നിരവധി ഭവന ഭേദനങ്ങളും മോഷണങ്ങളും ഇയാള്‍ ആസൂത്രണം ചെയ്ത നടപ്പിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അയര്‍ലണ്ടില്‍ ഉടനീളം വാഹനങ്ങളില്‍ സഞ്ചരിച്ച് കൊള്ള നടത്തുന്ന സംഘത്തിന്റെ തലവനായിരുന്നു കോണര്‍.

ഇന്നലെ രാത്രി 11 മണിയോടെ സൌത്ത് വെസ്റ്റ് ഡബ്ലിനിലെ താല സാഗട്ടിലെ വസതിയില്‍ വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഇയാളുടെ വസതിയില്‍ എത്തിയ അക്രമി സംഘം ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ വച്ചാണ് ആന്‍ഡിയെ വെടി വച്ച് കൊന്നത്. 50,000 യൂറോ ആവശ്യപ്പെട്ട് എത്തിയ മറ്റൊരു സംഘമാണ് ആന്‍ഡിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരമറിഞ്ഞ് ആന്‍ഡിയുടെ അനുയായികളായ നൂറുകണക്കിന് ക്രിമിനലുകള്‍ ഞൊടിയിടകൊണ്ട് ഇയാളുടെ വസതിയില്‍ പാഞ്ഞെത്തി.ഇവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഗാര്‍ഡ ഏറെ പണിപ്പെടേണ്ടി വന്നു 

വിവിധ ക്രിമിനല്‍ ഗാംഗുകളുടെ നടത്തിപ്പുകാരന്‍ കൂടിയായ ആന്‍ഡിക്ക് കോടിക്കണക്കിനു യൂറോ സമ്പാദ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2004 ല്‍ ക്രിമിനല്‍ അസറ്റ്‌സ് ബ്യൂറോയില്‍ ഒറ്റയടിക്ക് 150,000 യൂറോ കെട്ടിവച്ചത് ഇയാളുടെ സാമ്പത്തിക സ്ഥിതിയുടെ തെളിവായി മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

Scroll To Top