Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ കുട്ടികള്‍ക്കിടയില്‍ കുറ്റവാസന കൂടുന്നു; രാജ്യത്ത് യഥേഷ്ടം തോക്കുകള്‍ ലഭിക്കുന്ന സാഹചര്യം

അയര്‍ലണ്ടിലെ കുട്ടികള്‍ക്കിടയില്‍ കുറ്റവാസന കൂടുന്നു; രാജ്യത്ത് യഥേഷ്ടം തോക്കുകള്‍ ലഭിക്കുന്ന സാഹചര്യം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കുട്ടികള്‍ക്കിടയില്‍ കുറ്റവാസന കൂടുന്നു. കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കും യഥേഷ്ടം തോക്കും മാരകായുധങ്ങളും കിട്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് കുട്ടികള്‍ക്കിടയില്‍ അക്രമ വാസനയും മാരകായുധങ്ങളോടുള്ള താല്‍പ്പര്യവും വര്‍ദ്ധിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം ഡബ്ലിനിലെ ബല്ലിഫര്‍മോട്ട് ഏരിയയില്‍ ഒരു ആറ് വയസുകാരന് വെടിയേറ്റിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അയര്‍ലണ്ടില്‍ കുട്ടികള്‍ക്കിടയിലെ അക്രമവാസനയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ന്നത്. 

വിവിധയിനം തോക്കുകള്‍ എവിടെ കിട്ടും അതിന് എത്ര പണം ചെലവഴിക്കണം തുടങ്ങിയ വിവരങ്ങള്‍ കൌമാരക്കാര്‍ക്ക് കാണാപ്പാടമാണെന്ന് ബല്ലിഫര്‍മോട്ട് ഏരിയയിലെ ഒരു വൈദികന്‍, ഫാ. ജെറി ഒ കോണോര്‍ പറഞ്ഞു. മാറിയ സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ മനുഷ്യജീവന് വിലയില്ലാതായിരിക്കുകയാണെന്നും ഫാ. ജെറി പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷമായി ഡബ്ലിനിലെ ചെറി ഒര്‍ച്ചാഡ് മേഖലയില്‍ താമസിക്കുന്നയാളാണ് ഫാ. ജെറി. കുട്ടികള്‍ക്ക് പോലും അനായാസമായി തോക്കുകള്‍ ലഭിക്കുന്ന സാഹചര്യമാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് ഫാ. ജെറി പറഞ്ഞു. 

തോക്കുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് അധികൃതര്‍ ആദ്യം ചെയ്യേണ്ട കാര്യമെന്നും ഫാ. ജെറി പറഞ്ഞു. കൂടാതെ യുവാക്കള്‍ അക്രമവാസനയിലേക്കും അരക്ഷിത ജീവിതത്തിലേക്കും പോകുന്നതിന് തൊഴിലില്ലായ്മയും ഒരു കാരണമാണ്. ഈ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Scroll To Top