Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്കായി സര്‍ക്കാരിന്റെ പ്രത്യേക അറിയിപ്പ്

അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്കായി സര്‍ക്കാരിന്റെ പ്രത്യേക അറിയിപ്പ്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്ത എല്ലാവരും നവംബര്‍ 25 ന് മുന്‍പ് സപ്ലിമെന്ററി രജിസ്റ്ററില്‍ പേര്‍ ചേര്‍ത്തു വോട്ടവകാശം നേടണമെന്നു ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് വകുപ്പ് ,എല്ലാ കുടിയേറ്റക്കാരോടും ,പുതിയതായി പൗരത്വം സ്വീകരിച്ചിരിക്കുന്നവര്‍ക്കുമുള്ള പ്രത്യേക പത്രകുറിപ്പില്‍ അഭ്യര്‍ഥിച്ചു . സപ്ലിമെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഒരാളുടെ പേര് സ്വയമേവ ഇലക്ടര്‍ രജിസ്റ്ററിലും ചേര്‍ക്കപ്പെടും.

സപ്ലിമെന്റ്ററി ലിസ്റ്റില്‍ പേര്‍ ചേര്‍ക്കുന്നതിനു താഴെ കൊടുത്തിട്ടുള്ള ഫോറം ഡൌണ്‍ലോഡ് ചെയത് പ്രിന്റ് എടുക്കുക.

“”http://www.dublincity.ie/Documents/Application_Forms/Your_Council/RFA_Voters_Reg_Form_Eng.pdf

പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 25 നു മുന്‍പ് മേല്‍വിലാസക്കാരന് ലഭിക്കത്തക്ക വിധം താഴെ കാണിച്ചിരിക്കുന്ന മേല്‍വിലാസത്തില്‍ അയയ്ക്കുക.

http://www.environ.ie/en/LocalGovernment/LocalGovernmentAdministration/LocalAuthorities/

(നിങ്ങളുടെ കൗണ്‍സില്‍ ഏരിയ ഏതാണെന്ന് നിജപ്പെടുത്തി ,പോസ്റ്റില്‍ അയയ്ക്കുകയോ ,നേരിട്ട് കൌണ്ടി കൌണ്‍സില്‍ ഓഫിസില്‍ എത്തിക്കുകയോ ചെയ്യണം.ആവശ്യമെങ്കില്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ അതാത് കൌണ്‍സില്‍ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ നല്കുന്നതായിരിക്കും.
നവംബര്‍ 25 ന് ശേഷം വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കണമെങ്കില്‍ ഗാര്‍ഡ ഓഫിസില്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കേണ്ടി വരുമെന്നതിനാല്‍ അതിനു മുന്പായി തന്നെ ചേര്‍ക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ആവശ്യമുള്ള തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും കഴിഞ്ഞ് എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം 2014 ഫെബ്രുവരി 1നാണ് പട്ടിക പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുക. ഫെബ്രുവരി 15ഓടെ തന്നെ പുതിയ പട്ടിക നിലവില്‍ വരികയും ചെയ്യും.

2014 മെയ് 22നും 25നും ഇടയില്‍ നടക്കുന്ന യൂറോപ്യന്‍, ലോക്കല്‍ ഇലക്ഷനുകളില്‍ ഈ പട്ടിക പ്രകാരമുള്ള വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരിക്കുക.
എല്ലാ വര്‍ഷവും ഫെബ്രുവരി 15നാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നത്. ഓരോ 12മാസം കൂടുമ്പോഴും രജിസ്‌ട്രേഷന്‍ നടക്കും. ഒരു ഇലക്ഷനിലോ റഫറണ്ടത്തിലോ പങ്കെടുക്കണമെങ്കില്‍ വ്യക്തിയുടെ പേര് രജിസ്റ്ററില്‍ ചേര്‍ത്തിരിക്കണം എന്നാണ് നിയമം.

അയര്‍ലണ്ടിലെ താമസക്കാരായ എല്ലാ ഇന്ത്യന്‍ വംശജരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ഐക്യ പ്രവാസി സംഘം (യുണൈറ്റട് മൈഗ്രെന്റ്‌സ് ഫോറം )ഇന്ത്യന്‍ വംശജരോട് അഭ്യര്‍ഥിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവുകയുള്ളൂ.like-and-share

Scroll To Top