Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള നഗരമായി കില്‍ക്കെനി

അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള നഗരമായി കില്‍ക്കെനി

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള നഗരമായി കില്‍ക്കെനി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ 849 നഗരങ്ങളെയും ഒട്ടനവധി ഗ്രാമങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ മത്സരത്തിലാണ് കില്‍ക്കെനി ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. സൂപ്പര്‍ വാല്യൂ ടൈഡി ടൗണ്‍ കോംപറ്റീഷനിലാണ് കില്‍ക്കെനി ഒന്നാമത് എത്തിയത്.

ഇന്നലെ ഡബ്ലിനിലെ ഹെലിക്‌സില്‍ നടന്ന അവാര്‍ഡ് സെറിമണിയില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കില്‍ക്കെനിയെയും പുരസ്‌ക്കാരത്തിന് അര്‍ഹരായ മറ്റ് നഗരങ്ങളെയും ചടങ്ങില്‍ പങ്കെടുത്ത പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി അഭിനന്ദിച്ചു. സൂപ്പര്‍ വാല്യുവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ 1992 മുതല്‍
നടത്തിവരുന്ന മത്സരമാണ് ടൈഡി ടൗണ്‍ കോംപറ്റീഷന്‍. 

ഏറ്റവും വൃത്തിയുള്ള ഗ്രാമമായി കാര്‍ലോയിലെ ക്ലോനെഗല്‍ തെരഞ്ഞെടുക്കപ്പെട്ടു.വൃത്തിയുള്ള ചെറുനഗരമായി ക്ലെയരിലെ കില്‍റഷ് തെരഞ്ഞെടുക്കപ്പെട്ടു. വൃത്തിയുള്ള വലിയ നഗരമായി മെയോയിലെ വെസ്റ്റ് പോര്‍ട്ടും
തെരഞ്ഞെടുക്കപ്പെട്ടു

Scroll To Top