Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ഏറ്റവും ഉയരമുള്ള മലയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ത്തു

അയര്‍ലണ്ടിലെ ഏറ്റവും ഉയരമുള്ള മലയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ത്തു

കെറി: അയര്‍ലണ്ടിലെ ഏറ്റവും ഉയരമുള്ള മലയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ത്തു. കെറിയിലെ കാരറ്റൂഹില്ലില്‍ സ്ഥാപിച്ചിരുന്ന കുരിശാണ് തകര്‍ത്തത്. ഇരുമ്പില്‍ നിര്‍മ്മിച്ച കുരിശ് ചുവട്ടില്‍ നിന്ന് മുറിച്ച് മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഇവിടെ എത്തിയ പര്‍വതാരോഹകരാണ് കുരിശ് മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തിയത്. കുരിശ് തകര്‍ത്തവരെക്കുറിച്ച് വിവരമില്ല. 1976 ല്‍
നൂറിലധികം പേരുടെ സഹായത്തോടെ മലയില്‍ സ്ഥാപിച്ച കുരിശാണ് ഇത്. കെറിയിലെയും ലീഷാമിലെയും മറ്റ് കുന്നുകളിലും സമാനമായ കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കുരിശ് തകര്‍ത്ത സംഭവം അപലപനീയമാണെന്ന് കെറി കൌണ്ടി കൌണ്‍സിലര്‍ ജോണ്‍ ജോ കുല്ലോറ്റി പറഞ്ഞു. കുരിശ് പുനസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ കാര്യവും ചെയ്യുമെന്നും ജോണ്‍ ജോ പറഞ്ഞു. ദൈവ നനിഷേധത്തിലേക്കുള്ള ചുവടുവയ്പ്പിന്റെ
ഭാഗമായാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്നും കൌണ്‍സിലര്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ ഭൂരിപക്ഷം പേരും ക്രിസ്തീയ വിശ്വാസികളാണ്. ഈ സാഹചര്യത്തില്‍ വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളിയായാണ് കുരിശ് തകര്‍ത്ത സംഭവം താന്‍ കാണുന്നത്. വിശ്വാസം പ്രചരിപ്പിക്കാന്‍ തന്നാല്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും കെറി കൌണ്‍സിലര്‍ പറഞ്ഞു.കുരിശു തകര്‍ത്ത സംഭവം അറിഞ്ഞു അനവധി പേരാണ് ഇന്നലെ കാരഹട്ട് ഹില്ലില്‍ എത്തിയത്

Scroll To Top