Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ എട്ട് ആശുപത്രികളിലെ ജീവനക്കാര്‍ ശുചിത്വം പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ എട്ട് ആശുപത്രികളിലെ ജീവനക്കാര്‍ ശുചിത്വം പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ എട്ട് ആശുപത്രികളിലെ ജീവനക്കാര്‍ ശുചിത്വം പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ശുചിത്വം പാലിക്കാത്ത ആശുപത്രികളില്‍ ജീവനക്കാര്‍ കൈകഴുകുന്നതില്‍ പോലും വീഴ്ച വരുത്തുന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട്. ഇത് രോഗികളിലേക്ക് അണുബാധ പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

സെന്റ് ജെയിംസ് ആശുപത്രി, താല ആശുപത്രി,ടെമ്പിള്‍ സ്ട്രീറ്റ് കുട്ടികളുടെ ആശുപത്രി എന്നിവടങ്ങളിലാണ് ഏറ്റവുമധികം വീഴ്ച കണ്ടെത്തിയത്. ഈ ആശുപത്രികളില്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക് ശേഷവും ജീവനക്കാര്‍ കൈ കഴുകുന്നതില്‍ ശ്രദ്ധിക്കുന്നില്ലെന്നു ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ദ്രോഗഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ആശുപത്രി, തുള്ളാമൂര്‍ ആശുപത്രി,മുള്ളിംഗര്‍ ആശുപത്രി, ലിമെറിക്ക് റീജണല്‍ ആശുപത്രി, ലിമെറിക്ക് മറ്റേണിറ്റി ആശുപത്രി തുടങ്ങിയവയാണ് ശുചിത്വ പാലനത്തില്‍ വീഴ്ച വരുത്തിയ മറ്റ് ആശുപത്രികള്‍. ഈ ആശുപത്രികളില്‍ ശുചിതം ഹിക്വ നിര്‍ദ്ദേശിച്ച അടിസ്ഥാന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. അയര്‍ലണ്ടിലെ പത്തില്‍ എഴ് ആശുപത്രികളിലും ഇത്തരത്തില്‍ ശുചിത്വ പാലനത്തില്‍ വീഴ്ച വരുത്തുന്നതായാണ് കണ്ടെത്തല്‍. ആശുപത്രി ജീവനക്കാരില്‍ നിന്ന് അണുബാധ പകരാതിരിക്കാനുള്ള ഏറ്റവും അടിസ്ഥാന മാര്‍ഗമാണ് ജീവനക്കാര്‍ കൈകള്‍ ശുചിയാക്കുക എന്നത്.

എന്നാല്‍ പല ആശുപത്രികളും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നു. ഓരോ രോഗിയും പരിചരിക്കുന്നതിനു മുമ്പ് സോപ്പോ, അണുബാധ തടയുന്നതിനുള്ള ജെല്ലോ ഉപയോഗിച്ച് കൈ കഴുകണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം ആരും പാലിക്കാറില്ല. ഡ്യൂട്ടിയുടെ 90 ശതമാനത്തോളം സമയത്തും ഇത്തരത്തില്‍ ശുചിത്വം പാലിക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടികളുടെ ആശുപത്രിയായ ടെമ്പിള്‍
സ്ട്രീറ്റില്‍ 62.4 ശതമാനം മാത്രമാണ് ജീവനക്കാര്‍ കൈകകള്‍ ശുചിയാക്കുന്നത്. ഇത് ഹിക്വ നിര്‍ദ്ദേശിച്ചതിനേക്കാള്‍ വളരെ താഴ്ന്ന നിരക്കാണ്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈവലന്‍സ് സെന്ററിന്റെ കണക്ക് പ്രകാരം 48 ആശുപത്രികളില്‍ നടത്തിയ ശുചിത്വ പരിശോധനയില്‍ 34 ആശുപത്രികളും ശുചിത്വ പാലനത്തില്‍ വീഴ്ച
വരുത്തുന്നതായി കണ്ടെത്തി.

Scroll To Top