Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ വോഡഫോണിന്റെ സേവനം അവസാനിപ്പിക്കുന്നു

അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ വോഡഫോണിന്റെ സേവനം അവസാനിപ്പിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വോഡഫോണിനു തിരിച്ചടി.ഒരുകാലത്ത് അയര്‍ലണ്ടിലെ ഉപഭോക്താക്കളുടെ ഏക ആശ്രയമായിരുന്ന വോഡഫോണിനെ ഉപഭോക്താക്കാള്‍ കയ്യൊഴിയുന്നു.മറ്റ് കമ്പനികള്‍ നല്കുന്നതിലും മെച്ചപ്പെട്ട സേവനവും സൗജന്യ നിരക്കുകളും നല്‍കിയിരുന്നുവെങ്കിലും ഉപഭോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായ സമയത്ത് മറുപടി നല്‍കാത്തതാണ് ഇവര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്.ടെസ്‌കോ പോലെയുള്ള കമ്പനികള്‍ ആനുകൂല്യങ്ങളുമായി രംഗത്തെത്തിയതും വോഡഫോണിനു വിനയായി 

വോഡഫോണ്‍ പ്രസിദ്ധീകരിച്ച ജൂണ്‍ വരെയുള്ള ത്രൈമാസ റിപ്പോര്‍ട്ടില്‍ അയര്‍ലണ്ടിലെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 1.6 ശതമാനം കുറവുണ്ടായതായി വോഡഫോണ്‍ വ്യക്തമാക്കി. 34,000 ഉപഭോക്താക്കളാണ് മൂന്ന് മാസം കൊണ്ട് വോഡഫോണിന്റെ സേവനം അവസാനിപ്പിച്ചത്. കമ്പനിയുടെ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ആളോഹരി വരുമാനം 2 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ആളോഹരി വരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്. 

അയര്‍ലണ്ടില്‍ ഇപ്പോഴും ഏറ്റവുമധികം ഉപഭോക്താക്കളുള്ള വോഡഫോണിനു 2.4 മില്യന്‍ ഉപഭോക്താക്കളാണുള്ളത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ നേരിയ കുറവ് നേരിട്ടെങ്കിലും ഫൈബര്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ഉള്‍പ്പെടെ സ്ഥാപിച്ച് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതിനായി ഇഎസ്ബിയുമായി ചേര്‍ന്ന് കമ്പനി 450 മില്യന്‍ യൂറോയുടെ കരാറില്‍ ഒപ്പുവച്ചു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നായി അയര്‍ലണ്ട് മാറും. 

നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തുന്നത്തിന്റെ ഭാഗമായി വോഡഫോണ 19 ബില്യന്‍ യൂറോയുടെ ഒരു പദ്ധതി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മാര്‍ച്ച് മാസത്തോടെ നെറ്റ്വര്‍ക്ക് വിപുലീകരണ പദ്ധതികള്‍ ആരംഭിക്കും.

Scroll To Top