Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ഈ അമ്മ ദുഷ്ടയാണോ ?നിങ്ങള്‍ പറയു …ഡബ്ലിന്‍ ബസിലെ ഒരു കാഴ്ച്ച( വീഡിയോ)

അയര്‍ലണ്ടിലെ ഈ അമ്മ ദുഷ്ടയാണോ ?നിങ്ങള്‍ പറയു …ഡബ്ലിന്‍ ബസിലെ ഒരു കാഴ്ച്ച( വീഡിയോ)

ഡബ്ലിന്‍ :ഡബ്ലിന്‍ നഗരത്തില്‍ നിന്നും ലൂക്കന്‍ വില്ലേജിലേയ്ക്കുള്ള ബസില്‍(No.66) കയറിയതാണ് അമ്മയും ഒന്നരവയസുകാരന്‍ കുഞ്ഞും.കൂടെ അമ്മയുടെ കൂട്ടുകാരിയും.

സിറ്റിയില്‍ നിന്നും ബസ് പുറപ്പെട്ടത് മുതല്‍ കുഞ്ഞ് കരച്ചില്‍ തുടങ്ങി.അവന്റെ ഉദ്ദേശ്യം ഒന്നേയുണ്ടായിരുന്നുള്ളൂ .തന്നെ കെട്ടിയിട്ടിരിക്കുന്ന ‘പ്രാമില്‍ നിന്നും രക്ഷപ്പെട്ട് അമ്മയുടെ മടിയില്‍ ഇരിക്കണം !

ഉറക്കെ കരഞ്ഞ് പറഞ്ഞുകൊണ്ടുള്ള ആവശ്യത്തെ അമ്മ തള്ളി കളഞ്ഞെന്ന് മാത്രമല്ല ,ഇടയ്ക്കിടെ അവനെ പേടിപ്പിക്കാനും തല്ലാന്‍ കയ്യോങ്ങുകയും ചെയ്തു.അവര്‍.ഒപ്പം അമ്മയുടെ കൂട്ടുകാരിയും കുഞ്ഞിനെ പേടിപ്പിക്കുന്നുണ്ടായിരുന്നു.

ആഫ്രിക്കന്‍ സ്റ്റയിലില്‍ അല്ലേ കരച്ചില്‍?നോണ്‍ സ്റ്റോപ്പ്!യാത്രക്കാരുടെ ചെവിയുടെ സഹനശേഷിയും ,ബസിന്റെ അതിര്‍ത്തി മാപിനികളും ,കടന്ന് കുഞ്ഞിന്റെ കരച്ചില്‍ ആകാശത്തോളമെത്തിയപ്പോള്‍ അത് വരെ സഹിച്ചിരുന്ന യാത്രക്കാര്‍ ഇടപെട്ടു.കുഞ്ഞിനെ എടുത്ത് കൈയ്യില്‍ പിടിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ അത് കേട്ട ഭാവം നടിച്ചില്ല.

ബസ് ഡ്രൈവറും പലതവണ കേണപേക്ഷിച്ചിട്ടും ഡ്രൈവറെ രൂക്ഷമായി നോക്കി അവര്‍ പേടിപ്പിച്ചതല്ലാതെ ഫലമൊന്നും ഉണ്ടായില്ല.

അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ലെന്ന് കണ്ട് ഡ്രൈവര്‍ ഗാര്‍ഡയെ വിളിച്ചു.ബസ് റോഡ് സൈഡില്‍ ഒതുക്കാനും തങ്ങള്‍ ഉടനെത്തുമെന്നും ഗാര്‍ഡ അറിയിച്ചതോടെ ,അമ്മയുടെ ‘വായ തുറന്നു’.തങ്ങള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുമെന്നും ബസ് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അപ്പോഴേയ്ക്കും പാഞ്ഞു വന്ന ഗാര്‍ഡ അമ്മയോട് കുഞ്ഞിനെ എടുത്തു പുറത്തുവരാന്‍ ആവശ്യപ്പെട്ടു . തനിക്ക് ‘ഭയങ്കരതലവേദനയാണെന്നും മറ്റും അവര്‍ തര്‍ക്കിച്ചു നിന്ന് നോക്കി.അവസാനം ഗാര്‍ഡയുടെ ഭീഷണിക്ക് വഴങ്ങി കുഞ്ഞുമായി അവര്‍ പുറത്തിറങ്ങി.

ആഫ്രിക്കയില്‍ ഇങ്ങനെയോക്കെയാണെന്നും തങ്ങള്‍ക്ക് സ്വന്തമായി ഒരു സംസ്‌കാരം ഉണ്ടെന്നും ഒക്കെ അമ്മ ഗാര്‍ഡയോട് തര്‍ക്കിച്ചു നോക്കി.അങ്ങനെയാണെങ്കില്‍ ആഫ്രിക്കയില്‍ പോയി താമസിക്കാനുള്ള സൗകര്യത്തിന് ഗാര്‍ഡാ കാര്‍ഡ് ക്യാന്‍സല്‍ ചെയ്തുതരാമെന്ന് ഗാര്‍ഡ വിനീതമായി അറിയിച്ചപ്പോള്‍ അമ്മ അടങ്ങി ,മാപ്പ് പറഞ്ഞു പോയെന്നാണ് ഒപ്പം യാത്ര ചെയ്ത യാത്രികര്‍ പറയുന്നത്.

കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അമ്മ കാണിച്ചില്ലെന്ന് കാട്ടി ഗാര്‍ഡ സോഷ്യല്‍ വെല്‍ഫയര്‍ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.ഇനി കുഞ്ഞിന്റെ ഭാവി അമ്മയല്ല ,സാമൂഹ്യ ക്ഷേമ വകുപ്പ് തീരുമാനിക്കും.

Scroll To Top