Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ 3000 തൊഴില്‍ അവസരങ്ങള്‍

അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ 3000 തൊഴില്‍ അവസരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ട് ഇന്‍ഷുറന്‍സ് മേഖലയില്‍ 3000 തൊഴില്‍ അവസരങ്ങള്‍
സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ചു വര്‍ഷത്തിനകം 3000
പേര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്ന രീതിയില്‍ ഐറിഷ് ഇന്‍ഷുറന്‍സ് മേഖല വളര്‍ച്ചപ്രാപിക്കും. കൂടാതെ അടുത്ത അഞ്ചു വര്‍ഷത്തിനകം ഐറിഷ് ഇന്‍ഷുറന്‍സ്മേഖലയിലേക്ക് 1 ബില്യന്‍ യൂറോ നിക്ഷേപവും  സമാഹരിക്കപ്പെടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പി ഡബ്ല്യു സിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ നിക്ഷേപവും തൊഴില്‍ അവസരവും  സൃഷ്ടിക്കപ്പെടുന്നതോടെ അയര്‍ലണ്ട് ലോകത്തെ എല്ലാ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളും അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കപെടുമെന്നും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു.

നികുതി നിരക്കുകള്‍ ഉള്‍പ്പെടെ പരിഷ്‌ക്കരിച്ച് വിദേശ മാര്‍ക്കറ്റുകളില്‍ സജീവമായ കമ്പനികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നത്. വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ ഗവണ്‍മെന്റ് നടപടി
സ്വീകരിക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ അയര്‍ലണ്ടില്‍ സൃഷ്ടിക്കപ്പെടും.നിലവില്‍ അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ 27,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. 200 ബില്യന്‍ യൂറോയാണ് ഐറിഷ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മുഴുവന്‍ ആസ്തിയും വരുമാനവും.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.6 ബില്യന്‍ യൂറോ നികുതി ഇനത്തില്‍ ഇന്‍ഷുറന്‍സ്കമ്പനികള്‍ ഖജനാവിന് നല്കി.

ക്‌ളെയിമുകളായി 5.4 ബില്യന്‍ യൂറോയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐറിഷ് ഇന്‍ഷുറന്‍സ്കമ്പനികള്‍ നല്കി. വിവര സാങ്കേതികവിദ്യ മേഖലയുമായി മാത്രം സഹകരിച്ച്പ്രവര്‍ത്തിക്കുന്നതിലൂടെ അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ 1750 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് ഐറിഷ് ധനകാര്യമന്ത്രി മൈക്കല്‍ നൂനന്‍ പറഞ്ഞു.

Scroll To Top