Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ് പരിഷ്‌ക്കരിക്കുന്നു

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ് പരിഷ്‌ക്കരിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ് പരിഷ്‌ക്കരിക്കുന്നു.വെബ്‌സൈറ്റ് കൈകാര്യം ചെയ്യാന്‍ സാങ്കേതിക മികവുള്ള കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ എംബസി ക്വട്ടേഷന്‍ ക്ഷണിച്ചു. ഇന്ത്യന്‍ എംബസി ഡോട്ട് ഐഇ എന്ന വെബ്‌സൈറ്റാണ് പുനര്‍ രൂപകല്‍പ്പന ചെയ്യേണ്ടത്.

വെബ്‌സൈറ്റ് പുനര്‍ രൂപകല്‍പ്പന ചെയ്യുകയും സൈറ്റ് ഹോസ്റ്റ് ചെയ്യേണ്ടതും ഈ ടെക്‌നിക്കല്‍ ടീമിന്റെ ഉത്തരവാദിത്തമാണ്. താല്‍പര്യമുള്ള കമ്പനികള്‍ ഇതിനായി ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകരായ കമ്പനികള്‍ വെബ്‌സൈറ്റ് രൂപകല്‍പ്പനയിലും ഹോസ്റ്റിങ്ങിലും പ്രാഗത്ഭ്യം തെളിയിച്ച കമ്പനികളായിരിക്കണം. അപേക്ഷകരുടെ ക്വട്ടേഷന്‍ ജൂലൈ പതിനാലിന് മുമ്പായി തപാലായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചിരിക്കണം.

കവറിന് പുറത്ത് ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എന്ന പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. അയര്‍ലണ്ടില്‍ നിന്നുള്ള കമ്പനികള്‍ക്കാണ് പ്രഥമ പരിഗണയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെയും പരിഗണിക്കും.

Scroll To Top