Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ ആദ്യ വനിത ബിഷപ്പ് സ്ഥാനമേറ്റു

അയര്‍ലണ്ടിലെ ആദ്യ വനിത ബിഷപ്പ് സ്ഥാനമേറ്റു

കില്‍ഡയര്‍ : യുകെയിലെയും അയര്‍ലണ്ടിലെയും ആദ്യ വനിത ബിഷപ്പായി ഐറിഷുകാരി സ്ഥാനമേറ്റു. ഡെറിയിലെ സെന്റ് അഗസ്റ്റിന്‍സിലെ മുന്‍ റെക്ടറായിരുന്ന റൈറ്റ് റെവ പാറ്റ് സ്‌റ്റോറേയാണ് ചരിത്രത്തില്‍ ഇടം നേടിയ വനിത ബിഷപ്പ്. മീത്തിലേയും കില്‍ഡെയറിലെയും ബിഷപ്പായി ചര്‍ച്ച് ഓഫ് അയര്‍ലണ്ടാണ് റെവ പാറ്റ് സ്‌റ്റോറേയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം ഡബ്ലിനിലെ െ്രെകസ്റ്റ് ചര്‍ച്ച് ഓഫ് കത്തീഡ്രലില്‍ വച്ചു നടന്ന ചടങ്ങില്‍ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് റെവ പാറ്റ് സ്‌റ്റോറെയെ ബിഷപ്പായി സ്ഥാനാരോഹണം നടത്തി.

.
റെവ ഏള്‍ സ്‌റ്റോറേയെയാണ് പാറ്റ് സ്‌റ്റോറേ വിവാഹം ചെയ്തത്. ലൂക്കും കരോലിനുമാണ് ഇവരുടെ മക്കള്‍.
പാറ്റ് വളര്‍ന്നതും പഠിച്ചതും ബെല്‍ഫാസ്റ്റിലായിരുന്നു. ട്രിനിറ്റി കോളേജില്‍ വച്ച് ഫ്രഞ്ചും ഇംഗ്ലീഷും അഭ്യസിച്ച ശേഷം ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ കീഴിലുള്ള തിയോളജിക്കല്‍ കോളേജില്‍ സേവനങ്ങള്‍ക്കായി ചേരുകയായിരുന്നു.
1997ലാണ് പാറ്റിന് ശെമ്മാശനായി സ്ഥാനം കിട്ടിയത്. അടുത്ത വര്‍ഷം വൈദികനായി തീരുകയും ചെയ്തു.
ഡെറിയിലെ സെന്റ് അഗസ്റ്റിനില്‍ പാറ്റ് സ്‌റ്റോറേ 2004ലാണ് വൈദികനായി ചുമതലയേറ്റത്. എപിസ്‌കോപല്‍ ഇലക്ടറല്‍ കോളേജ് ഇവിടേക്ക് ഒരു പിന്തുടര്‍ച്ചക്കാരനെ കണ്ടെത്താന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സെപ്തംബറില്‍ ബിഷപ്പ് ഹൗസ് തന്നെ പാറ്റ് സ്‌റ്റോറേയെ അവിടെ വൈദികനായി നിയമിക്കുകയായിരുന്നു.
ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതോടെ വളരെ ആശ്ചര്യമായിരുന്നു തോന്നിയതെന്നാണ് പാറ്റ് പ്രതികരിച്ചത്.

കോള്‍ ബ്രണ്ടാന്‍ മക്ആന്‍ഡ്ര്യൂ പ്രസിഡണ്ട് മൈക്കല്‍ ഹിഗ്ഗിന്‍സിന്റെയും അലന്‍ ബള്‍ഗര്‍ പ്രധാനമന്ത്രി എന്റ കെന്നിയുടെയും പ്രതിനിധികളായി എത്തിയിരുന്നു.

ചര്‍ച്ച് ഓഫ് അയര്‍ലണ്ടിലെ ബിഷപ്പുമാരും റിട്ടെയര്‍ ചെയ്ത ബിഷപ്പുമാരും സെന്റ് പാട്രിക്‌സ് കത്തീഡ്രല്‍ ഡീന്‍ റെവ വിക്ടര്‍ സ്റ്റാസിയും കാര്‍മികരായി

മീത്തിലെയും കില്‍ഡെയറിലെയും ബിഷപ്പ് ഡെനിസ് നള്‍ട്ടിയും മീത്ത് ബിഷപ്പ് മൈക്കല്‍ സ്മിത്തിനെ പ്രതിനിധീകരിച്ച് ഡെര്‍മോത് ഫാരലും കത്തോലിക്ക സഭാ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Scroll To Top