Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ ആദ്യത്തെ സിറ്റി ഡാഷ്‌ബോര്‍ഡ് പ്രകാശനം ചെയ്തു

അയര്‍ലണ്ടിലെ ആദ്യത്തെ സിറ്റി ഡാഷ്‌ബോര്‍ഡ് പ്രകാശനം ചെയ്തു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആദ്യത്തെ സിറ്റി ഡാഷ്‌ബോര്‍ഡ് പ്രകാശനം ചെയ്തു. ഡബ്ലിന്‍ നഗരത്തിന്റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ഡാഷ്‌ബോര്‍ഡാണ് തയ്യാറാക്കിയത്. ഐറിഷ് പൌരന്‍മാര്‍ക്കും നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും പ്ലാനര്‍മാര്‍ക്കും നഗരത്തിന്റെ സമ്പൂര്‍ണ്ണ തത്സമയ വിവരങ്ങള്‍ ഡാഷ്‌ബോര്‍ഡില്‍ ലഭ്യമാകും. ഡബ്ലിന്‍ നഗരത്തെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുകയാണ് ഡാഷ്‌ബോര്‍ഡ് ചെയ്യുന്നത്. 

ഉദാഹരണത്തിന് ഡബ്ലിന്‍ നഗരത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ച, നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക്, നിരത്തുകളിലെ ട്രാഫിക് സംബന്ധമായ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഡാഷ്‌ബോര്‍ഡില്‍ നിന്ന് അറിയാനാകും. ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓവന്‍ കീഗന്‍ ഡബ്ലിന്‍ ഡാഷ്‌ബോര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കി. ഇത് ആദ്യമായാണ് ഒരു പ്രാദേശിക ഭരണകൂടവും ഒരു യൂണിവേഴ്‌സിറ്റിയും( മേയ്‌നൂത്ത് സര്‍വകലാശാല)ചേര്‍ന്ന് നഗരത്തിന്റെ ഡാഷ്‌ബോര്‍ഡ് പുറത്തിറക്കുന്നത്. 

സമ്പദ്ഘടന, ട്രാഫിക് തുടങ്ങിയ വിവരങ്ങള്‍ക്ക് പുറമേ ഡബ്ലിന്‍ നഗരത്തിലെ ആരോഗ്യ മേഖലയിലെ വിവരങ്ങളും ഹൌസിംഗ് സംബന്ധമായ വിവരങ്ങളും ജനസംഖ്യ, പരിസ്ഥിതി, എമര്‍ജന്‍സി സേവനങ്ങള്‍ തുടങ്ങിയവക്കുറിച്ചുള്ള വിവരങ്ങളും ഡാഷ്‌ബോര്‍ഡില്‍ ലഭ്യമാണ്

Scroll To Top