Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമം പരിമിതമാണെന്ന് ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍

അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമം പരിമിതമാണെന്ന് ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍

ഡബ്ലിന്‍:സ്വന്തം സര്‍ക്കാരിന്റെ അബോര്‍ഷന്‍ നയത്തിനെതിരെ ആരോഗ്യമന്ത്രി.അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമം പരിമിതമാണെന്നാണ് ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍ ഇന്നലെ പാര്‍ലിമെന്റില്‍ അഭിപ്രായപ്പെട്ടത്.ഡയലിലെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി. ഇന്‍ഡിപ്പെന്‍ഡന്റ് ടിഡി ക്ലെയര്‍ ഡാലി അവതരിപ്പിച്ച ഒരു പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അമ്മയുടെ ജീവനും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനും തുലനം ചെയ്യുന്ന അബോര്‍ഷന്‍ നിയമത്തിലെ പ്രത്യേക ക്ലോസ് എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. 

അബോര്‍ഷന്‍ നിയമത്തിലെ എട്ടാം ഭേദഗതി റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് ഡാലി ആവശ്യപ്പെട്ടു. ഒരു ഡോക്ടര്‍ എന്ന നിലയിലും മന്ത്രി എന്ന നിലയിലും നോക്കിയാല്‍ അബോര്‍ഷന്‍ വിലക്കുന്ന എട്ടാം ഭേദഗതി പരിമിതമാണെന്നു മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

അതേസമയം അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമം പരിമിതമല്ലെന്ന് പ്രൊ ലൈഫ് ക്യാംപെയ്ന്‍ വക്താവ് ഡോ. റൂത്ത് കല്ലന്‍ പറഞ്ഞു. വരെദ്കര്‍ കൂടി ഭാഗമായ ഗവണ്‍മെന്റാണ് നിലവിലെ നിയമം സൃഷ്ടിച്ചതെന്നും ഡോ. റൂത്ത് പറഞ്ഞു.

Scroll To Top