Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരോട് ഉദാര സമീപനം വേണമെന്ന് ആവശ്യമുയരുന്നു

അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരോട് ഉദാര സമീപനം വേണമെന്ന് ആവശ്യമുയരുന്നു

ഡബ്ലിന്‍: അനധികൃതവും മതിയായ രേഖകളില്ലാത്തവരുമായ കുടിയേറ്റക്കാരുടെ കാര്യത്തില്‍ അയര്‍ലണ്ടിലും അമേരിക്കപോലെയുള്ള രാജ്യങ്ങള്‍ കാണിക്കുന്ന സമാനമായ നയങ്ങള്‍ നിര്‍ബ്ബന്ധമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുടിയേറ്റ പരിഷ്‌കരണത്തിന്റെ ഭാഗമായി ഐറിഷ് അനധികൃത കുടിയേറ്റക്കാരെ സഹായിക്കാന്‍ അമേരിക്ക ചെയ്യുന്നപോലെയുള്ള കാര്യങ്ങള്‍ തന്നെ അയര്‍ലണ്ടില്‍ ജീവിക്കുന്ന കടിയേറ്റക്കാരുടെ കാര്യത്തില്‍ അയര്‍ലണ്ടും കാണിക്കണമെന്നാണ് മതിയായ രേഖകളില്ലാതെ അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കുടിയേറ്റക്കാരുടെ ആവശ്യം. ഇതിനായി പുതിയ ബില്‍ അവതരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

നയം നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരുകളുടെ പരാജയം മൂലം അനേകം കുടിയേറ്റക്കാരും അവരുടെ കുടുംബങ്ങളും മതിയായ രേഖകളില്ലാതെ അയര്‍ലണ്ടില്‍ കഴിയുന്നുണ്ട്. ഇവര്‍ പിടിക്കപ്പെട്ടേക്കാമെന്ന് ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് നല്‍കുന്ന മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. രേഖകളില്ലാത്ത ജോലിക്കാര്‍ ,അവരുടെ കുടുംബങ്ങള്‍ കുട്ടികള്‍ എന്നിവരുടെ കാര്യത്തില്‍ അയര്‍ലണ്ടും സൗമ്യത കാണിക്കണമെന്ന് മൈഗ്രന്റ് റൈറ്റ്‌സ് സെന്റ്റര്‍ ആവശ്യപ്പെട്ടു.

ആഗോളമായി അനധികൃത കുടിയേറ്റക്കാരായി കഴിയുന്ന അയര്‍ലണ്ടുകാരെ പോലെയാണ് തങ്ങളുമെന്നും അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനയുടെ വക്താക്കള്‍ പറയുന്നു. അയര്‍ലണ്ടിലെ മറ്റുള്ളവരെ പോലെ ഒരു സമൂഹമായി മാറി , ജോലിചെയ്യുകയും നികുതി കൊടുക്കുകയും കുടുംബത്തിന് നല്ല സാഹചര്യം ഒരുക്കാനായി പാടു പെടുന്ന തങ്ങളെ അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം . അയര്‍ലണ്ട് സ്വന്തം വീടാണ്. എന്നാല്‍ പലരും എപ്പോള്‍ പുറത്താകുമെന്ന ഭീഷണിയിലാണ് കഴിയുന്നതെന്നും കുടുംബത്തെയും പ്രിയപ്പെട്ടവരേയും കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ളവര്‍ പോലുമുണ്ടെന്നും ഇവര്‍ പറയുന്നു.

മതിയായ രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ പെട്ട് അയര്‍ലണ്ടില്‍ 26,000 മുതല്‍ 30,000 പേര്‍ വരെയുണ്ട്. തങ്ങള്‍ അയര്‍ലന്റുകാരാണെന്ന രീതിയിലാണ് ഇവര്‍ ഇവിടെ ജീവിക്കുന്നത്. സമാന്തര കുടിയേറ്റ സംവിധാനം അംഗീകരിക്കുന്ന രീതിയില്‍ ഈ വര്‍ഷം അവസാനത്തോടെ നിയമ നവീകരണം വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Scroll To Top