Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ അതിധനാഢ്യന്‍ എഡ്ഡിഹൗഗി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

അയര്‍ലണ്ടിലെ അതിധനാഢ്യന്‍ എഡ്ഡിഹൗഗി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലണ്ടിലെ ഏറ്റവും വലിയ ധനാഢ്യനും വ്യവസായിയും നോര്‍ബുക്ക് ലബോറട്ടറിയുടെ തലവനുമായ എഡ്ഡി ഹൗഗി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം മറ്റ് നാലു പേര്‍ കൂടി ഹൗഗിക്കൊപ്പം മരണമടഞ്ഞു.

രാത്രി ഏഴരയോടെ കനത്ത പുകമഞ്ഞില്‍ പെട്ടായിരുന്നു അപകടം സംഭവിച്ചത്. ഹൗഗിയുമായി ബെല്‍ഫാസ്റ്റിലേയ്ക്ക് പോകുമ്പോള്‍ കൗണ്ടി ഡൗണിലെ ലോര്‍ഡ് ബാലിഡ്‌മോണ്ടില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. നാലു പേര്‍ക്ക് കയറാവുന്ന ചെറിയ ഹെലികോപ്റ്ററായിരുന്നു ഇത്. സംഭവ സ്ഥലത്ത് വച്ച് തന്നെ നാലു പേരും മരണമടഞ്ഞതായിട്ടാണ് കരുതുന്നതെന്ന് ആംബുലന്‍സ് സര്‍വീസ് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്.

വെറ്റിനറി മരുന്ന് നിര്‍മ്മാണ രംഗത്തെ പ്രമുഖരായ നോര്‍ബുക്കിന്‍െ്‌റ സ്ഥാപകനും ഉടമയുമൊക്കെയായിരുന്നു ഡോ: ഹൗഗി സണ്‍ഡേ ടൈംസ് 2011 ല്‍ പുറത്ത് വിട്ട സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍െ്‌റ സ്വത്ത് 780 മില്യണ്‍ യൂറോയായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

റെസ്ട്രവറിന് പുറത്ത് കാര്‍ലിംഗ്‌ഫോര്‍ഡ് ലോവിന്റെ തീരത്ത് കൗണ്ടി ഡൗണിലാണ് ഹൗഗി താമസിച്ചിരുന്നത്. മുന്‍ സിനഡ് അംഗം കൂടിയാണ് ഹൗഗി. ഒരു എയര്‍ ട്രാവല്‍ കമ്പനിയുടെ ഉടമ കൂടിയാണ് ഇദ്ദേഹം.

Scroll To Top