Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലും നവരാത്രി ആഘോഷങ്ങള്‍,വിദ്യാരംഭ ചടങ്ങുകള്‍ സ്റ്റില്ലൊര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ ഇന്ന് 3 മണി മുതല്‍ 

അയര്‍ലണ്ടിലും നവരാത്രി ആഘോഷങ്ങള്‍,വിദ്യാരംഭ ചടങ്ങുകള്‍ സ്റ്റില്ലൊര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ ഇന്ന് 3 മണി മുതല്‍ 

ഡബ്ലിന്‍:അക്ഷരപൂജയ്ക്കും വിദ്യാരംഭത്തിനുമായി നാടൊട്ടാകെ ഒരുങ്ങി.ഒരാഴ്ച്ച നീണ്ടു നിന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് അയര്‍ലണ്ടിലും സമാപനമാവുകയാണ്.ഡബ്ലിന്‍ യൂ സി ഡി യില്‍ പാരമ്പര്യ തനിമ തുളുമ്പിയ നവരാത്രി ആഘോഷങ്ങള്‍ ഇന്നലെ നടത്തപ്പെട്ടു.ഇന്ത്യാക്കാരും തദ്ദേശിയരുമായ നൂറു കണക്കിന് പേര്‍ പങ്കെടുക്കാന്‍ എത്തി.യിരുന്നു.സെല്‍ബ്രിഡ്ജില്‍ ഐറിഷ് ഗുജറാത്തി സമൂഹവും,ഹിന്ദു കള്‍ച്ചറല്‍ സെന്ററും നവരാത്രി ആഘോഷങ്ങള്‍ വലിയ ഉത്സാഹത്തോടെ കൊണ്ടാടുകയാണ്.ഹിന്ദു കള്‍ച്ചറല്‍ സെന്ററിന്റെ ദസറ ആഘോഷം നാളെ(ശനിയാഴ്ച്ച)യാണ്.

ഇന്ന് വിജയദശമി ദിനത്തില്‍ കരുന്നുകള്‍ വാക്‌ദേവിയുടെ അനുഗ്രഹത്തോടെ ആദ്യാക്ഷരകുറിച്ച് അറിവിന്റെ ലോകത്തേയ്ക്ക് പിച്ചവെയ്ക്കുവാനെത്തും.ഇതിനായി കലാസാംസ്‌ക്കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

കേരളം കഴിഞ്ഞ ദശകങ്ങളില്‍ കണ്ട പ്രതിഭകളില്‍ അഗ്രഗണ്യനായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് അയര്‍ലണ്ടിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.വിജയദശമി ദിനമായ ഇന്ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്റ്റില്ലൊര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ വെച്ചാണ് ഇത്തവണത്തെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കുന്നത്.

എഴുത്തിനിരുത്തല്‍ ചടങ്ങിനു ശേഷം കവിതകളും ,കവിയുടെ വാക്കുകളും ശാസ്ത്രീയ നൃത്തവും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

വിദ്യ ആരംഭിക്കുന്ന ദിനമാണ് വിജയദശമി. വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നതിന് പ്രത്യേക മുഹൂര്‍ത്തം നോക്കേണ്ടതില്ല.കുട്ടിക്ക് അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ച് വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളില്‍ മാത്രമായി ചുരുങ്ങി.

ഇത് വരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും വിദ്യാരംഭ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭ്യമാണെന്ന് ‘മലയാളം’ഭാരവാഹികള്‍ അറിയിച്ചു.അങ്ങനെയുള്ളവര്‍ കുട്ടികളുമായി ഉച്ചയ്ക്ക് 3 മണിയ്ക്ക് മുന്‍പേ എന്‍ 11നിലുള്ള സ്റ്റില്ലൊര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 087 057 3855 ,0857184293

Scroll To Top