Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലും ഇടതുമുന്നണി പിറവിയെടുക്കുന്നു

ഡബ്ലിന്‍:അടുത്ത ഇലക്ഷനില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പോടെ സ്വതന്ത്ര റ്റിഡിമാര്‍ ഒത്തു ചേര്‍ന്ന് പുതിയ ഇടതു മുന്നണിയ്ക്ക് രൂപം നല്‍കി. സ്വതന്ത്ര റ്റിഡിമാരും ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിറങ്ങിയവരുമാണ് പുതിയ മുന്നണിയില്‍ അംഗങ്ങളായുള്ളത്.
മുന്‍ ലേബര്‍ ജൂനിയര്‍ മിനിസ്റ്ററായിരുന്ന റൊയ്‌സിന്‍ ഷോടല്ലുള്‍പ്പെടെ പല പ്രമുഖരും പുതിയ പാര്‍ട്ടിയില്‍ അംഗങ്ങളായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പുതുതായി രൂപം കൊണ്ടത് അടുത്ത ഇലക്ഷനു വേണ്ടിയുള്ള ഒരു സംഘമാണെന്നും അതൊരു പൊളിറ്റിക്കല്‍ പാര്‍ട്ടി അല്ലെന്നും അംഗങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ലേബര്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ പലരും ഇതില്‍ അതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ സോഷ്യലിസ്റ്റുപാര്‍ട്ടിയില്‍ നിന്നും വിട്ടുപോയതുപോലെ അംഗങ്ങള്‍ ലാബര്‍പാര്‍ട്ടിയില്‍ നിന്നും പോയിട്ടില്ലെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.
പുതുതായി രൂപം കൊണ്ടുവന്ന ഇടതു പാര്‍ട്ടിയെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തണമെന്ന് ഒരു റ്റിഡി ആവശ്യപ്പെടുകയും ചെയ്തു.
വിശദമായ മീറ്റിംഗുകള്‍ ജനുവരിയില്‍ ഉണ്ടായിരിക്കുമെന്നു കാണിച്ച് ഡിസംബര്‍ അവസാനത്തോടെ തന്നെ അറിയിപ്പു നല്‍കണമെന്നും റ്റിഡി പറഞ്ഞു.
വളരെ പ്രധാനപ്പെട്ട അഭിപ്രായമാണിതെന്നു പറയാമെങ്കിലും ചര്‍ച്ചകള്‍ നടക്കാത്തതിനാല്‍ ഇത് അതുവരെ പ്രാബല്യത്തില്‍ വരുത്താന്‍ സാധിച്ചില്ലെന്ന് നോര്‍ത്ത് കില്‍ഡെയര്‍റ്റിഡി കാതറിന്‍ മുര്‍ഫി പറഞ്ഞു.
അടുത്ത ഇലക്ഷനില്‍ ശക്തമായ ഒരു രാഷ്ട്രീയ കൂട്ടായ്മ സൃഷ്ടിച്ചെടുക്കേണ്ടി വരുമെന്ന് ഒരു റ്റിഡി അഭിപ്രായപ്പെട്ടു.
ലേബര്‍ പാര്‍ട്ടിയില്‍ നിന്നു പിരിഞ്ഞുവന്നവരെക്കാള്‍ കൂടുതല്‍ അംഗസംഖ്യയാണ് പുതിയ ഇടതു പാര്‍ട്ടിയില്‍ ഉണ്ടാവാന്‍ പോകുന്നതെന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിറങ്ങിയ ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍ മുന്‍ മേയര്‍ സിയാന്‍ ഒ’കല്ലഗാന്‍ അഭിപ്രായപ്പെട്ടു.

Scroll To Top