Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലും ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു :ജനം സംഘര്‍ഷത്തിലെന്നു ഐറിഷ് പ്രസിഡണ്ട്

അയര്‍ലണ്ടിലും ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു :ജനം സംഘര്‍ഷത്തിലെന്നു ഐറിഷ് പ്രസിഡണ്ട്

ഡബ്ലിന്‍ :ജോലിയില്‍ രൂപപ്പെട്ടിരിക്കുന്ന സുരക്ഷിതത്വമില്ലായ്മയും പ്രശ്‌നങ്ങളും നല്‍കുന്ന മാനസീക സംഘര്‍ഷങ്ങളാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന്‌ഐറിഷ് പ്രസിഡണ്ട് .

ആത്മഹത്യ വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടന്നസമ്മേളനത്തില്‍ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് പറഞ്ഞു. ജോലിയിലുള്ള സുരക്ഷിതത്വം വിട്ടുമാറുന്നതും താല്‍കാലിക ജോലികള്‍ നല്‍കുന്ന പ്രശ്‌നങ്ങളും ഒരാള്‍ക്ക് കടുത്ത മാനസീക സംഘര്‍ഷങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വയം ഉണ്ടാക്കിയെടുക്കുന്ന പ്രശ്‌നങ്ങളും പലതരത്തിലും ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്.യൂറോപ്യന്‍ യൂണിയനില്‍ മാത്രമല്ല പല വെസ്‌റ്റേണ്‍ പ്രദേശങ്ങളിലും തൊഴില്‍ പരമായ സുരക്ഷിതത്വമില്ലായ്മ പാര്‍ട്ട് ടൈം ജോലിയിലായാലും താത്കാലിക ജോലിയിലായാലും കാണപ്പെടുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

സാമ്പത്തീക പരാധീനതകളും അയര്‍ലന്റില്‍ നടന്ന പല ആത്മഹത്യകള്‍ക്ക് പിന്നിലും ഉണ്ട്. ഇവിടെ നടത്തപ്പെട്ട പഠനങ്ങളും ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുതലീണെന്നും വ്യക്തമാക്കുന്നുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സാമ്പത്തീക പരാധീനതകളും തൊഴിലില്ലായ്മയും അതുമൂലമുള്ള ദാരിദ്ര്യവുമാണ് അയര്‍ലന്റിലെ ഒട്ടുമിക്ക ആള്‍ക്കാരെയും ഇപ്പോള്‍ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

പുത്തന്‍ ടെക്‌നോളജിയുടെ സ്വാധീനം, കൂട്ടുകാരില്‍ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍, പുതു തലമുറയുടെ വഴിവീട്ട ജീവിത രീതികള്‍ തുടങ്ങി മറ്റുപല കാരണങ്ങളും ആത്മഹത്യയിലേക്ക് നയിക്കുന്നതാണ്.

കഴിഞ്ഞ ആഴ്ച്ച എച്ച്എസ്ഇയുടെ സൂയിസൈഡല്‍ പ്രിവെന്‍ഷന്‍ നാഷണല്‍ ഓഫീസ് പുറത്തുവിട്ട കണക്കനുസരിച്ച് 2010ല്‍ 495 ആളുകളാണ് അയര്‍ലന്റില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 82 ശതമാനം പുരുഷന്‍മാരും.

12,000 കേസുകളാണ് ഇതുവരെ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 40 ശതമാനം പേരും 40 വയസ്സില്‍ താഴെ ഉള്ളവരാണ്.
ഇന്നാണ് ( സെപ്തംബര്‍ 10)ആത്മഹത്യാ വിരുദ്ധ ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്

Scroll To Top