Friday December 09, 2016
Latest Updates

അയര്‍ലണ്ടിന് പ്രതീക്ഷകള്‍ നല്‍കി വെബ് സമ്മിറ്റ് ആരംഭിച്ചു

അയര്‍ലണ്ടിന് പ്രതീക്ഷകള്‍ നല്‍കി വെബ് സമ്മിറ്റ് ആരംഭിച്ചു

ഡബ്ലിന്‍: രാജ്യാന്തര വെബ് സമ്മിറ്റിന് ഡബ്ലിനില്‍ തുടക്കമായി പ്രധാനമന്ത്രി എന്റ കെന്നി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

അയര്‍ലണ്ടില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമൊക്കെയായി 10,000ത്തോളംപേര്‍ രണ്ടുദിവസത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിട്ടുമുണ്ട്. ലോകത്തിലെ പ്രമുഖ കമ്പനികളുടെയും സംരംഭകരുടെയും തുടക്കക്കാരുടെയും ഒരു സംഘം തന്നെ ഇവിടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.ഇന്ത്യയില്‍ നിന്നും നാനൂറില്‍ അധികം പേര്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്.

പെയ്പല്‍, ടെസ്ല മോട്ടോര്‍സ്, സ്‌പേസ് എക്‌സ് തുടങ്ങിയ ജോയിന്റ് കമ്പനികളുടെ ഉടമ എലന്‍ മുസ്‌ക്, ഷെര്‍പ വെന്റര്‍സിന്റെ ഉടമ ഷെര്‍വിന്‍ പിഷവാര്‍ എന്നിവരുടെ ചര്‍ച്ചയ്ക്ക് അദ്ധ്യക്ഷനായി മാര്‍ക്ക് ലിറ്റിലും പങ്കെടുക്കാനെത്തിയവര്‍ക്ക് മുന്നിലേക്ക് കടന്നുവരുന്നുണ്ട് ..
ബോക്‌സ് സിഇഒയും സ്ഥാപക സഹായിയുമായ ആരണ്‍ ലിവി, ഹാലിയോയുടെ സിഇഒയും സ്ഥാപകനുമായ ജെയ് ബെര്‍ഗ്മാന്‍, എവര്‍നോട്ട് സിഇഒയും സ്ഥാപകനുമായ ഫില്‍ ലിബിന്‍ എന്നിവരും മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. ഏകദേശം 350ഓളം പ്രമുഖര്‍ ആറു മുഖ്യ വേദികളിലായി പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങളും സെമിനാറുകളും അവതരിപ്പിക്കുകയും ചെയ്യും.
വെബ്‌സമ്മിറ്റിന് ശേഷമുള്ള രണ്ടു ദിവസം യൂറോപ്പിലും അയര്‍ലണ്ടിലുമായി 950 പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ആദ്യ ഘട്ട നിര്‍വഹണം നടത്തപ്പെടും. 300ഓളം ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പുമായി കൂടിക്കാഴ്ച്ച നടത്താനുള്ള അവസരവും ലഭിക്കുന്നതാണ്.

സംഘങ്ങളില്‍ നിന്ന് ബില്ല്യന്‍ ഡോളറുകള്‍ വെന്‍ച്വര്‍ കാപിറ്റലിസ്റ്റ് ഫണ്ടായി നിക്ഷേപിക്കാന്‍ തയ്യാറായുള്ള കമ്പനികളെ കാത്തിരിക്കുകയാണ് സ്റ്റാര്‍ട്അപ്‌സ്.
ഗൂഗിള്‍, കെപിസിബി, ഏസല്‍, അടോമികോ, അന്‍ഡ്രീസ്സന്‍ ഹോറോവിറ്റ്‌സ്, ഗ്രേലോക്ക് തുടങ്ങിയ പ്രമുഖ കമ്പനികളിലെ ഇന്‍വെസ്റ്റര്‍സിനെ പരിചയപ്പെടാനുള്ള അവസരവും അടുത്ത രണ്ടുദിവസങ്ങളിലായി ലഭിക്കുമെന്നും തുടക്കക്കാര്‍ക്ക് വളരെ മികച്ചരീതിയിലുള്ള അവസരങ്ങള്‍ തന്നെയാണ് തങ്ങള്‍ ഒരുക്കിക്കൊടുത്തിരിക്കുന്നതെന്നും വെബ്‌സമ്മിറ്റ് സ്ഥാപകനും സിഇഒയുമായ പാഡി കോസ്‌ഗ്രേവ് പറഞ്ഞു.
സ്ഥാപന ഉടമകള്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പുതിയ ആശയങ്ങളെക്കുറിച്ചും സംസാരിക്കാനും കഴിയുന്ന നല്ലൊരു വേദിയാണ് വെബ് സമ്മിറ്റ് ഒരുക്കുന്നതെന്നും പാഡി കോസ്‌ഗ്രേവ് കൂട്ടിച്ചേര്‍ത്തു.
ഇത്തവണ വിപുലമായ രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്നും അയര്‍ലണ്ടിലെ ഭക്ഷണ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഒരു പ്രദര്‍ശന സംവിധാനം കൂടി ഒരുക്കിക്കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനായി ഡബ്ലിനില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കായി ലൈവ് സ്ട്രീമില്‍ ഒരു ലൈവ് സംപ്രേക്ഷണവും വെബ് സമ്മിറ്റ് ഒരുക്കിയിട്ടുണ്ട്.

Scroll To Top