Friday December 02, 2016
Latest Updates

അയര്‍ലണ്ടിന് ആത്മീയഉണര്‍വേകി ശാലോം മീറ്റ്

അയര്‍ലണ്ടിന് ആത്മീയഉണര്‍വേകി ശാലോം മീറ്റ്

പോര്‍ട്ട്‌ലീഷ് : സഭയോട് ചേര്‍ന്ന് നിന്നുള്ള സുവിശേഷ പ്രഘോഷണമാണ് കാലഘട്ടത്തിന്‌ടെ ആവശ്യമെന്ന് ശാലോം മീഡിയാ യൂറോപ്പ് സ്പിരിച്യ്ല്‍ ഡയറക്ടര്‍ ഫാ: റോയി പാലാട്ടി.

‘കര്‍ത്താവിന്റെ സഭയെ ബലപ്പെടുത്തുക എന്നതാണ് ശാലോം ശുശ്രൂഷകളുടെ ദൗത്യം. സഭയുടെ നവീകരണത്തിന് വേണ്ടി അനേകരുടെ സമര്‍പ്പണം ആവശ്യമാണ്’ഫാ റോയി പാലാട്ടി പറഞ്ഞു. പോര്‍ട്ട്‌ലീഷില്‍ നടന്ന ശാലോം മീറ്റില്‍ വചനശുശ്രൂഷ നടത്തുകയായിരുന്നു ഫാ.റോയി.

സീറോമലബാര്‍ ചാപ്ലിന്‍സായ ഫാ: ഫ്രാന്‍സിസ് നീലങ്കാവില്‍, ഫാ: ജോസ് ഭരണികുളങ്ങര, ഫാ:മനോജ് പൊന്‍കാട്ടില്‍ എന്നിവരോടൊപ്പം ഫാ: റോയി പാലാട്ടി, അയര്‍ലണ്ടില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ: ജോസഫ് വെള്ളനാല്‍, ഫാ.ജോര്‍ജ് അഗസ്റ്റിന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു.

പോര്‍ട്ട്‌ലീഷ് പള്ളി വികാരി മോണ്‍സിഞ്ഞോര്‍ ജോണ്‍ ബേണ്‍ തിരി തെളിച്ചു ശാലോം മിനിസ്ട്രിയുടെ അയര്‍ലണ്ടിലെ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്‍ഡ്യയില്‍ നിന്ന് വിശ്വാസതീഷ്ണതയുള്ള െ്രെകസ്തവരുടെ കുടിയേറ്റം ഐറിഷ് സഭക്ക് വലിയ മുതല്‍ കൂട്ടായിരിക്കുമെന്നും, അയര്‍ലണ്ടിലെ സഭയുടെ പുത്തനുണര്‍വിനായി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അദേഹം ആഹ്വാനം ചെയ്തു.

ശാലോം മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും ഏപ്രില്‍ 27 നു പ്രവര്‍ത്തനം ആരംഭിക്കുന്ന ‘ശാലോം വേള്‍ഡ്’ ഇംഗ്ലീഷ് ചാനലിനെപ്പറ്റിയും ശാലോം മീഡിയ യൂറോപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ശ്രീ. ശാന്തിമോന്‍ ജേക്കബ് സംസാരിച്ചു.

ദിവ്യകാരുണ്യആരാധനയോടും രോഗശാന്തി പ്രാര്‍ത്ഥനയോടും കൂടി ശുശ്രൂഷകള്‍ സമാപിച്ചു .

Scroll To Top