Saturday December 10, 2016
Latest Updates

അയര്‍ലണ്ടിന്റെ സൗന്ദര്യം ഒപ്പിയെടുത്ത വീഡിയോ ശ്രദ്ധേയമാകുന്നു

അയര്‍ലണ്ടിന്റെ സൗന്ദര്യം ഒപ്പിയെടുത്ത വീഡിയോ ശ്രദ്ധേയമാകുന്നു

ഡബ്ലിന്‍: ഏഴ് ദിവസം നീളുന്ന ഒരു അയര്‍ലണ്ട് ട്രിപ്പ് കിട്ടിയാല്‍ ഒരു ടൂറിസ്റ്റ് എന്തൊക്കെയാകും അയര്‍ലണ്ടില്‍ കാണാനായി പദ്ധതിയിടുക?. ഒരു പക്ഷേ പെട്ടെന്ന് ഉത്തരം പറയാന്‍ പ്രയാസമായിരിക്കും. എന്നാല്‍ അവര്‍ക്കുള്ളതാണ് ദൃശ്യവിരുന്നായി മാറിയേക്കാവുന്ന ഈ വീഡിയോ.അയര്‍ലണ്ടില്‍ ഉടനീളം യാത്ര ചെയ്ത് 2013 ല്‍ എടുത്ത ഈ വീഡിയോ വൈറലായി മാറുന്നുണ്ട്.

മര്‍വിന്‍ കമ്പോസും നാലു സുഹൃത്തുക്കളും ചേര്‍ന്നുള്ള റോഡ് ട്രിപ്പാണ് വിഷയമെങ്കിലും അയര്‍ലണ്ടിന്റെ മനോഹാര കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ ഈ അഞ്ചുമിനിറ്റ് വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഏഴ് ദിവസം അയര്‍ലണ്ടില്‍ ചുറ്റിയടിച്ച സംഘം വിവിധ ഇടങ്ങളിലെ ലാന്‍ഡ് സ്‌കേപ്പുകളാണ് പകര്‍ത്തിയിട്ടുള്ളത്.

അയര്‍ലണ്ടിലെ പ്രധാന ഇടങ്ങളിലേക്ക് ഒരു യാത്ര മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഏറെ ആകാംഷ പരത്തുന്നതാണ് വീഡിയോ. പ്രകൃതിയും നിറവും സംഗമിക്കുന്ന അയര്‍ലണ്ടിലെ മനോഹരതീരങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഉന്നത നിലവാരത്തിലുള്ള ക്യാമറയിലാണ്.

7 days in Ireland from Marvin Campos on Vimeo.

Scroll To Top