Friday December 09, 2016
Latest Updates

അയര്‍ലണ്ടിന്റെ സമ്പദ് ഘടന വളര്‍ച്ചയുടെ പാതയിലെന്ന് സര്‍ക്കാര്‍ ;’പുറംപൂച്ചെന്നു’സാമൂഹ്യ സന്നദ്ധ സംഘടനകള്‍

അയര്‍ലണ്ടിന്റെ സമ്പദ് ഘടന വളര്‍ച്ചയുടെ പാതയിലെന്ന് സര്‍ക്കാര്‍ ;’പുറംപൂച്ചെന്നു’സാമൂഹ്യ സന്നദ്ധ സംഘടനകള്‍

ഡബ്‌ളിന്‍ : അയര്‍ലണ്ടിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ദ്രുതഗതിയില്‍ വളരുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രവചനം. സാമ്പത്തിക രംഗം വളര്‍ച്ചയുടെ കാര്യത്തില്‍ കാട്ടുന്ന സ്ഥിരതയും തൊഴിലില്ലായ്മ കുറയുന്നതും പുരോഗതിയുടെ സൂചനയായി സ്ഥാപനം കണക്കു കൂട്ടുന്നത്.

അഭ്യന്തരവളര്‍ച്ചയുമായി ബന്ധപ്പെട്ട മേഖലയില്‍ സാമ്പത്തിക മേഖലയും ബിസിനസും മെച്ചപ്പെടുമെന്നും ദേശീയോല്‍പ്പാദനത്തിന്റെ വളര്‍ച്ച 2.2 ശതമാനത്തില്‍ നിന്നും 2.5 ശതമാനമായി 2015 ല്‍ മാറുമെന്നും സെന്‍ട്രല്‍ ബാങ്ക് പറയുന്നു. എന്നാല്‍ ആഭ്യന്തരോല്‍പ്പാദനത്തിന്റെ വളര്‍ച്ച മന്ദഗതിയിലാണ്.

തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സ്ഥിതി കാണിച്ച 15 ശതമാനത്തില്‍ നിന്നും രണ്ടു വര്‍ഷം കൊണ്ട് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പാര്‍ട്ട് ടൈം ജോലികള്‍ വര്‍ദ്ധിച്ചതാണ് ഇക്കാര്യത്തില്‍ ഗുണകരമായി മാറിയത്. തൊഴിലില്ലായ്മ ഈ വര്‍ഷം 11.3 ശതമാനത്തില്‍ നിന്നും 2015 ല്‍ 10.4 ശതമാനമായി കുറയും. ദീര്‍ഘകാല പദ്ധതികളില്‍ പടിപടിയായുള്ള മെച്ചപ്പെടലാണ് കാണുന്നതെന്നും സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിന്റെയും ഐഎംഎഫിന്റെ സഹായ പദ്ധതികളും സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ അനുകൂല നിലപാടുകളും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായി. എന്നാല്‍ അടുത്ത ബജറ്റില്‍ ഈ വളര്‍ച്ചയ്ക്ക് സ്ഥിരത നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അവര്‍ വിലയിരുത്തുന്നുണ്ട്.

എന്നാല്‍ ഭക്ഷ്യ ദൗര്‍ലഭ്യം ,അഭ്യന്തര സുരക്ഷിതത്വത്തിന്റെ അഭാവം,ആരോഗ്യമേഖലയിലെ ചിലവ് വര്‍ദ്ധനവ് ,തുടങ്ങി പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട ഒട്ടേറെ മേഖലകളില്‍ തകര്‍ച്ചയാണ് ഉള്ളതെന്നും,സര്‍ക്കാര്‍ പിടിച്ചു നില്ക്കാനുള്ള വ്യാജവാദഗതികളാണ് പുറത്തു വിടുന്നതെന്നും സാമൂഹ്യസന്നദ്ധ സംഘടനകളുടെ കൂട്ടായ്മ കണക്കുകളെ വിലയിരുത്തികൊണ്ട് അഭിപ്രായപ്പെട്ടു.

Scroll To Top