Saturday December 03, 2016
Latest Updates

അയര്‍ലണ്ടിന്റെ മൂഡി റേറ്റിംഗ് വര്‍ദ്ധിച്ചു

അയര്‍ലണ്ടിന്റെ മൂഡി റേറ്റിംഗ് വര്‍ദ്ധിച്ചു

ഡബ്ലിന്‍: ആറ് മാസത്തിനിടെ അയര്‍ലണ്ടിന്റെ മൂഡി റേറ്റിംഗ് രണ്ടാമതും ഉയര്‍ന്നു.
അയര്‍ലണ്ട് സമ്പദ്ഘടന സ്ഥിരത നേടിയതും യൂറോപ്യന്‍ മേഖല സാമ്പത്തിക
പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടന്നതും അയര്‍ലണ്ടിന്റെ റേറ്റിംഗ്
വര്‍ദ്ധിക്കാന്‍ കാരണമായി. നേരത്തെ അയര്‍ലണ്ടിന്റെ മൂഡി റേറ്റിംഗ് ബിഎഎ3
ആയിരുന്നത് ഇപ്പോള്‍ ബിഎഎ1 ആയി വര്‍ദ്ധിച്ചു.

അയര്‍ലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതും രാജ്യത്തിന്റെ സാമ്പത്തിക കമ്മി കുറഞ്ഞതും അയര്‍ലണ്ടിന്നേട്ടമായി. അയര്‍ലണ്ടിനൊപ്പം പോര്‍ച്ചുഗലിന്റെയും റേറ്റിംഗ് ഉയര്‍ന്നിട്ടുണ്ട്.

പോയ വാരം അയര്‍ലണ്ടിന്റെ വാങ്ങല്‍ ശേഷി ബ്രിട്ടനേക്കാള്‍ താഴെ പോയിരുന്നു.
അഞ്ചു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് അയര്‍ലണ്ടിന്റെ വാങ്ങല്‍ ശേഷി
ബ്രിട്ടനേക്കാള്‍ താഴെയായത്. ഇതിനു പിന്നാലെയാണ് അയര്‍ലണ്ടിന്റെ എക്കണോമിക്
റേറ്റിംഗ് ഉയര്‍ന്നത്. ഇതോടൊപ്പം അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് ലോണുകളുടെ എണ്ണം
18.4 ശതമാനം എണ്ണ റെക്കോഡ് നിരക്കില്‍ എത്തിയതായി ഫിച്ച് റേറ്റിംഗ്
റിപ്പോര്‍ട്ട് ചെയ്യുന്നു.

Scroll To Top