Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിന്റെ ഭാവി കാര്‍ഷിക മേഖലയില്‍ :ഹിഗിന്‍സ് 

അയര്‍ലണ്ടിന്റെ ഭാവി കാര്‍ഷിക മേഖലയില്‍ :ഹിഗിന്‍സ് 

പോര്‍ട്ട് ലീഷ് : കൃഷിയുടെ പ്രതിഫലം വലിയ കര്‍ഷകര്‍ക്കും ചെറിയ കര്‍ഷകര്‍ക്കും തുല്യമായി നല്‍കണമെന്ന് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്. കാര്‍ഷിക വളര്‍ച്ചയുടെ ഗുണഭോക്താക്കള്‍ വലിയ കര്‍ഷകര്‍ മാത്രമാകരുത്. രാജ്യത്തിന്റെ ഭാവി കാര്‍ഷിക മേഖലയെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. പോര്‍ട്ട്‌ലീഷില്‍ നടക്കുന്ന പ്ലഗിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുക സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് കാര്‍ഷിക മേഖലയുടെ പിന്തുണ ആവശ്യമാണെന്നും അദേഹം പറഞ്ഞു. 

ഐറിഷ് ഭക്ഷ്യ മേഖലയില്‍ നിന്നുള്ള കയറ്റുമതി 42 ശതമാനം വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇത് 4000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. പ്ലവിംഗ് ഫെസ്റ്റിവലിന്റെ ആദ്യ ദിനം 82,000 കാണികള്‍ പങ്കെടുത്തു. മൊത്തം രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാവിലെ 8 മണിക്ക് തന്നെ കാണികള്‍ പോര്‍ട്ട്‌ലീഷിലേക്ക് എത്തിച്ചേര്‍ന്നു. രാവിലെ തന്നെ പോര്‍ട്ട്‌ലീഷിലേക്ക് ജനപ്രവാഹം തുരാജ്യത്തിന്റെ ഭാവി കാര്‍ഷിക മേഖലയിലെന്ന് പ്രസിഡന്റ് ഹിഗ്ഗിന്‍സ്
ടങ്ങിയത് ഗതാഗത തടസം സൃഷ്ടിച്ചു.7 മണിക്കും 9 മണിക്കും ഇടയ്ക്ക് ഭൂരിപക്ഷം കാണികളും പോര്‍ട്ട്‌ലീഷിലേക്ക് എത്തിച്ചേരാന്‍ ശ്രമിച്ചതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. 

പോര്‍ട്ട് ലീഷിലേയ്ക്ക് പ്ലവിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ കുട്ടികളെയുമായി വന്ന ഒരു ബസ് ഇന്നലെ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.ബസില്‍ നിന്നും പുക ഉയരുന്നത് കണ്ട കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കുട്ടികളെ മാറ്റി നടത്തിയ പരിശോധനയില്‍ ഗുരുതരമായ എഞ്ചിന്‍ തകരാര്‍ കണ്ടെത്തി.അല്‍പ്പ സമയം കൂടി യാത്ര തുടര്‍ന്നിരുന്നുവെങ്കില്‍ വന്‍ ദുരന്തം ഉണ്ടായേക്കുമായിരുന്നു എന്ന് വിദഗ്ദര്‍ വിലയിരുത്തി.

Scroll To Top