Sunday December 11, 2016
Latest Updates

അയര്‍ലണ്ടിന്റെ പുഞ്ചിരിക്കുട്ടന്‍, ജസ്റ്റിന്‍ ബീബറെ തോല്പ്പിക്കുന്നു …

അയര്‍ലണ്ടിന്റെ പുഞ്ചിരിക്കുട്ടന്‍, ജസ്റ്റിന്‍ ബീബറെ തോല്പ്പിക്കുന്നു …

ഡബ്ലിന്‍: ഡബ്ലിനിലെ 11 മാസം മാത്രം പ്രായമുള്ള ലിയാം കസാരിയോ എന്ന കുഞ്ഞ് ഇപ്പോള്‍ ജസ്റ്റിന്‍ ബീബറേക്കാള്‍ പ്രശസ്തനാണ്.

സെന്റ് പാട്രിക് ദിനാഘോഷങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്ന ലിയാമിന്റെ ഒരു ഫോട്ടോയാണ് ലിയാമിനെ ‘പ്രശസ്തനാ’ക്കിയത്. ഇങ്ങിനെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ലഭിച്ചത് ലക്ഷക്കണക്കിന് ലൈക്കാണ്. കൂടാതെ 30,000ത്തോളം ഷെയറിംഗും. ജസ്റ്റിന്‍ ബീബറിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു ലഭിക്കുന്നതിലും കൂടുതല്‍ ലൈക്കും ഷെയറുകളും ഈ പുഞ്ചിരിക്കുട്ടന്‍ പെട്ടെന്നുതന്നെ സ്വന്തമാക്കുകയായിരുന്നു. അവന്റെ പുഞ്ചിരിക്കുന്ന മുഖം ലോകം മുഴുവനും ഉള്ളവര്‍ കണ്ടുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ കുടുംബത്തില്‍ സന്തോഷം പകര്‍ന്നുകൊണ്ട് ലിയാം ജനിക്കുമ്പോള്‍ അവന് കൂട്ടായി ജീവിതകാലം മുഴുവന്‍ അനുഭവിക്കാനുള്ള ഡൗണ്‍ സിന്‍ഡ്രം എന്ന ജനിതക അവസ്ഥയും ഉണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മാവനായ റൊനാന്‍ ഒ’ഡ്യൂലിംഗ് പറഞ്ഞു.

ലിയാമിന്റെ അച്ഛന്‍ പൗലോയും അമ്മ മിഡ്ബും ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിനൊക്കെ മുന്‍കൈയെടുത്തിരുന്നു.

തന്റെ എട്ടാം മാസത്തില്‍ തന്നെ ലിയാം ഡൗണ്‍സിന്‍ഡ്രം സെന്ററിന്റെ വാര്‍ഷിക കലണ്ടറില്‍ മിസ്റ്റര്‍ ജനുവരിയായി മാറിയിരുന്നുവെന്ന് റൊനാന്‍ കൂട്ടിച്ചേര്‍ത്തു. ഡൗണ്‍സിന്‍ഡ്രം സെന്ററിന്റെ ഫേസ്ബുക്ക് പേജില്‍ ലിയാമിന്റെ അമ്മയാണ് തന്റെ മകന്‍ സെന്റ് പാട്രിക് ദിനം ആഘോഷിക്കുന്നതിന്റെ ചിത്രം പ്രസിദ്ധപ്പെടുത്തിയത്.

11 മാസം പ്രായമുള്ള ലിയാമിന്റെ ഈ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ 20ലക്ഷത്തില്‍പ്പരം ആളുകള്‍ ഈ ഫോട്ടോ കണ്ടുകഴിഞ്ഞു. ഒരു ലക്ഷത്തില്‍ക്കൂടുതല്‍ ലൈക്കുകളും ഈ ഫോട്ടോയ്ക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. 25,000ത്തോളം കമന്റുകളും ഫോട്ടോയ്ക്ക് കീഴെ ഉണ്ട്.

ഫേസ്ബുക്കില്‍ ജസ്റ്റിന്‍ബീബറെയും തോല്‍പ്പിച്ചുകൊണ്ട് ലൈക്കുകള്‍ വാരിക്കൂട്ടുകയാണ് ലിയാമിന്റെ പുഞ്ചിരി എന്നാണ് ഡൗണ്‍സിന്‍ഡ്രം സെന്ററിലെ നിയാം ഷെര്‍ലോക്ക് അഭിപ്രായപ്പെട്ടത്.

ലിയാമിന്റെ സന്തോഷപൂര്‍ണ്ണമായ മുഖം കാണുന്നവരിലും സന്തോഷം നിറയ്ക്കുന്നതാണ്.പുഞ്ചിരി കണ്ടാല്‍ മാത്രം പോര 50300 എന്ന നമ്പറിലേക്ക് മെസേജ് ചെയ്തു കൊണ്ട് വേള്‍ഡ് ഡൗണ്‍സിന്‍ഡ്രം ദിനത്തിലേക്കായി ഏവരും 2 യൂറോ വീതം സംഭാവനയായി നല്‍കണമെനന്നു കൂടി ഒ’ഡ്യൂലിംഗ് അഭ്യര്‍ഥിക്കുന്നുണ്ട്

Scroll To Top