Thursday December 08, 2016
Latest Updates

അയര്‍ലണ്ടിന്റെ തെക്ക് കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം

അയര്‍ലണ്ടിന്റെ തെക്ക് കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം

വെക്‌സ്‌ഫോര്‍ഡ് :അയര്‍ലണ്ടിന്റെ തെക്ക് കിഴക്കന്‍ മേഖലയില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത് . വീട് കുലുങ്ങിയതായി വെക്‌സ്‌ഫോര്‍ഡിലെ പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തി. വെക്‌സ്‌ഫോര്‍ഡിന്റെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ഗാര്‍ഡായി അധികൃതരും സ്ഥിരീകരിച്ചു. സഹായം തേടി നാളിലധികം കോളുകള്‍ ലഭിച്ചതായി ഗാര്‍ഡായി അധികൃതര്‍ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ടതായി നിരവധി പേര്‍ ട്വീറ്റ് ചെയ്യുകയുമുണ്ടായി. വിവിധ മേഖലകളിലായി ഒന്നിലധികം ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സൂചന. എന്നാല്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടില്ല. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

Scroll To Top