Friday December 09, 2016
Latest Updates

അയര്‍ലണ്ടിന്റെ ടൂറിസം വികസനം:നിങ്ങള്‍ക്കും പങ്കാളികളാവാം 

അയര്‍ലണ്ടിന്റെ ടൂറിസം വികസനം:നിങ്ങള്‍ക്കും പങ്കാളികളാവാം 

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ടൂറിസം വികസനത്തിന് ആശയം തേടി ടൂറിസം മന്ത്രി ലിയോ വരദ്കര്‍ ജനങ്ങളുടെ ഇടയിലേക്ക്. 11 വര്‍ഷത്തേക്കുള്ള ടൂറിസം വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനാണ് ടൂറിസം മന്ത്രി തയ്യാറാക്കുന്നത്. ഈ മാസ്റ്റര്‍ പ്ലാനിലേക്ക് ജനങ്ങളുടെ അഭിപ്രായം തേടാനാണ് തീരുമാനം. 50,000 തൊഴില്‍അവസരങ്ങളും 1.7 ബില്യന്‍ ടൂറിസം വരുമാനവും ലക്ഷ്യമിടുന്ന പദ്ധതിയാണ് ലിയോ വരദ്കര്‍ ആസൂത്രണം ചെയ്യുന്നത്.2025 ഓടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ടൂറിസം വികസനത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രഖ്യാപിക്കും. അയര്‍ലണ്ടിന്റെ ടൂറിസം പ്രചാരണത്തിനായിവിവിധ രാജ്യങ്ങളില്‍ ടൂറിസം പ്രമോഷന്‍ ഏജന്‍സികളെ നിയമിക്കും ടൂറിസംവികസനത്തിനായി ഫെസ്റ്റിവലുകള്‍ നടത്തും തുടങ്ങിയവയാണ് മന്ത്രി ഉദ്ദേശിക്കുന്നത്.പ്രധാനമായും വിദേശത്ത് നിന്നുള്ള സഞ്ചാരികളെ
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഈ പദ്ധതികളുടെ ഭാഗമായാണ് ഗവണ്‍മെന്റ് പൊതുജനങ്ങളുടെ അഭിപ്രായംശേഖരിക്കുന്നത്.tourismpolicy@dttas.ie എന്ന വിലാസത്തില്‍ പൊതുജനങ്ങള്‍ക്ക്
തങ്ങളുടെ ആശയം സര്‍ക്കാരിനെ അറിയിക്കാം.

ഒരു പക്ഷെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു കഴിയുമ്പോള്‍ ഇന്ത്യന്‍ വംശജനായ ടൂറിസം മന്ത്രി മറ്റൊരു വകുപ്പിലേയ്ക്ക് മാറി കഴിഞ്ഞിരിക്കും.പക്ഷെ നിങ്ങളുടെ ആശയങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുക തന്നെ ചെയ്യുമെന്നാണ് ടൂറിസം വകുപ്പ് ഉറപ്പു തരുന്നത്

Scroll To Top