Sunday December 11, 2016
Latest Updates

അയര്‍ലണ്ടിനെ രക്ഷിക്കാന്‍ അക്രമ സംഘങ്ങള്‍ക്കെതിരെ കരുക്കളുമായി ഗാര്‍ഡ രംഗത്ത്

അയര്‍ലണ്ടിനെ രക്ഷിക്കാന്‍ അക്രമ സംഘങ്ങള്‍ക്കെതിരെ കരുക്കളുമായി ഗാര്‍ഡ രംഗത്ത്

ഡബ്ലിന്‍ :45 ലക്ഷം ജനങ്ങള്‍ മാത്രമുള്ള അയര്‍ലണ്ടിലെ 10000 പേരെങ്കിലും അടങ്ങുന്ന 25 കുറ്റവാളി ഗ്യാംഗുകള്‍ക്കെതിരെ പുതിയ ഒരു അങ്കത്തിനു തുടക്കം കുറിച്ചുകൊണ്ട് ഗാര്‍ഡ രംഗത്ത്. അയര്‍ലണ്ടിലെ കുപ്രസിദ്ധരായ 25ഓളം ഗ്യാങ്ങുകള്‍ക്കെതിരെ ഇതു വിധേനെയും പോരാടാനാണ് ഗാര്‍ഡ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദപ്രവര്‍ത്തനങ്ങളും മയക്കുമരുന്നു വ്യാപാരവും അക്രമങ്ങളുമായി രാജ്യത്തിനകത്ത് സജീവമായി നില്‍ക്കുന്ന 25 ഗ്യാങ്ങുകളാണ് ഇപ്പോള്‍ ഗാര്‍ഡ ലക്ഷ്യം വയ്ക്കുന്നത്.
മയക്കുമരുന്ന് വ്യാപാരം ,മോഷണം, നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണം എന്നിവയെല്ലാം വര്‍ദ്ധിച്ച സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ പോരാട്ടം ആരംഭിക്കാനാണ് ഗാര്‍ഡയുടെ തീരുമാനം
രാജ്യത്തിനകത്ത് സാധരണക്കാര്‍ക്കുനേരെപോലും അക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഗാര്‍ഡ ഉചിതമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ടിപ്പററിയിലെ ടിംപ്ള്‍മോറില്‍ നടന്ന കോണ്‍ഫറന്‍സില്‍ വച്ചാണ് കമ്മീഷണര്‍ മാര്‍ട്ടിന്‍ കോളിനന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം ഗ്യാങ്ങുകള്‍ക്ക് വളരെ കൃത്യമായ പ്ലാനിംഗുകള്‍ ഉണ്ടെന്നും അതു നടപ്പിലാക്കാനായി ഒട്ടേറെപ്പേരെ അവര്‍ തങ്ങളുടെ സംഘത്തിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുന്നുവെന്നും ഇവരില്‍ ഐറിഷുകാരും നോണ്‍ഐറിഷുകാരും ഉള്‍പ്പെടുമെന്നും കമ്മീഷണര്‍ വിശദീകരിച്ചു.
ഇത്തരം ഗ്യാങ്ങുകള്‍ പലതും തങ്ങളുടെ നിരീക്ഷണവലയത്തിലായിക്കഴിഞ്ഞുവെന്നും എത്രയും പെട്ടെന്ന് ഇവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
ശക്തരായ ഇത്തരം ഗ്യാങ്ങുകള്‍ക്കെതിരെ പോരാടുന്നതില്‍ വിജയശതമാനം എത്രയാണെന്ന് വ്യക്തമല്ല. എന്നിരുന്നാലും ഇത്തരം സംഘങ്ങളുടെ ക്രൂരകൃത്യങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമം ഗാര്‍ഡ തുടങ്ങിക്കഴിഞ്ഞു.
കൊള്ള സംഘത്തെ വലയിലാക്കാനായി കഴിഞ്ഞ പതിനെട്ടുമാസമായി നടത്തിവരുന്ന ‘ഓപറേഷന്‍ ഫ്യാസ്ല’ ഗ്യാങ്ങുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നുവെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി ഏകദേശം 7000ത്തോളം പേര്‍ ഇതിനകം തന്നെ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. 4000ത്തോളം പേര്‍ക്കെതിരെ കേസുകള്‍ ചാര്‍ജുചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
അവരവരുടെ നാശത്തിലൂടെയല്ലാതെ ഇത്തരം ഗ്യാങ്ങ് മെമ്പര്‍മാരെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ശക്തികളെ തകര്‍ക്കുക എന്നുവച്ചാല്‍ വളരെ കഠിനമാണെന്നും അദ്ദേഹം അറിയിച്ചു

Scroll To Top