Thursday December 08, 2016
Latest Updates

അയര്‍ലണ്ടിനെ പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ വനിതാപ്പട ഡബ്ലിനിലെത്തി ,ആദ്യമത്സരം ഇന്ന് വൈകിട്ട്

അയര്‍ലണ്ടിനെ പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ വനിതാപ്പട ഡബ്ലിനിലെത്തി ,ആദ്യമത്സരം ഇന്ന് വൈകിട്ട്

ഡബ്ലിന്‍:ഇന്ത്യ, അയര്‍ലണ്ട് ദേശീയ വനിതാ ഹോക്കി ടീമുകള്‍ ഏറ്റുമുട്ടുന്ന തീപാറുന്ന മത്സരങ്ങള്‍ക്ക്  ഇന്ന് വൈകിട്ട് ഡബ്ലിന്‍ നഗരം സാക്ഷ്യം വഹിക്കും. മൂന്നു ദിവസത്തെ ടെസ്റ്റ് മത്സരമാണ് ഇന്നാരംഭിക്കുന്നത്.ഡബ്ലിന്‍ യുസിഡിയില്‍ വൈകുന്നേരം 7.30 നാണ് മത്സരം. മൂന്ന് ദിവസത്തെ ടെസ്റ്റ് മത്സരങ്ങള്‍ക്കായി പതിനെട്ട് അംഗ ഇന്ത്യന്‍ ടീം ഇന്ന് രാവിലെ അയര്‍ലണ്ടിലെത്തി.

ind hoki 22 മിഡ് ഫീല്‍ഡര്‍ റിതു റാണിയാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍.മറ്റൊരു മിഡ്ഫീല്‍ഡറായ ചഞ്ചന്‍ ദേവി ടീമിന്റെ ഉപനായികയാണ്. അവസാന ഇലവനില്‍ ഇടം നേടാനായാല്‍ നവനീത് കൗര്‍, നേഹ ഗോയല്‍ എന്നീ താരങ്ങളുടെ ആദ്യ അരങ്ങേറ്റ
മത്സരമാകും ഇത്. ആറ് മാസത്തിനു ശേഷമാണ് ഇന്ത്യ ഒരു അന്താരാഷ്ട്രമത്സരത്തിനു ഇറങ്ങുന്നത്.

കോമണ്‍ വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നീ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് അന്താരാഷ്ട്ര വേദിയില്‍ മികച്ച പരിശീലനം കൂടിയാകുംഅയര്‍ലണ്ടില്‍ നടക്കുന്ന ത്രിദിന ടെസ്റ്റ് മത്സരമെന്ന് ടീം കോച്ച് നീല്‍ഹാവ്ഗൂദ് പറഞ്ഞു.

അയര്‍ലണ്ടിലെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷംസ്‌കോട്ട്‌ലാന്‍ഡില്‍നടക്കുന്ന എഫ്‌ഐഎച്ച് ചാമ്പ്യന്‍സ് ചലഞ്ച് ടൂര്‍ണമെന്റില്‍
ഇന്ത്യ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ ഏപ്രില്‍ 27 ന് കൊറിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. കൊറിയ, ബെല്ജിയം. സ്‌കോട്ട്‌ലാന്‍ഡ് എന്നീ ടീമുകള്‍  അടങ്ങുന്ന പൂള്‍ എയിലാണ് ഇന്ത്യയുടെ സ്ഥാനം. യുഎസ്എ, സൌത്ത് ആഫ്രിക്ക,സ്‌പെയിന്‍ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന പൂള്‍ ബിയിലാണ് അയര്‍ലണ്ട്.

ഇന്ത്യന്‍ ടീം: യോഗിത ബാലി, സവിത, ഡീപ് ഗ്രേസ്, ദീപിക, സുനിത ലക്ര, കിരണ്‍ദീപ കൗര്‍, നമിതടോപ്പോ, മോണിക മാലിക്, സുശീല ചാനു, റിതു റാണി, ലില്ലി ചാനു, ചഞ്ചന്‍ ദേവി,സൌന്ദര്യ യെന്ദെല, അനുരുധ ദേവി, പൂനം റാണി, വന്ദന കട്ടാരിയ, നവനീത് കൗര്‍,നേഹ ഗോയല്‍.

മത്സരത്തിനുള്ള പ്രവേശനടിക്കറ്റ് ഡബ്ലിന്‍ യൂ സി ഡി യിലെ മത്സരം നടക്കുന്ന നാഷണല്‍ ഹോക്കി സ്റ്റേഡിയത്തിന്റെ ഗേറ്റില്‍ 5 യൂറോ നിരക്കില്‍ ലഭ്യമാകും.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൌജന്യമാണ്like-and-share

Scroll To Top