Tuesday December 06, 2016
Latest Updates

അമ്മയ്ക്ക് മകന്റെ പീഡനം: പരാതി വ്യാജമെന്ന് പരാതിക്കാരിയുടെ മകള്‍

അമ്മയ്ക്ക് മകന്റെ പീഡനം: പരാതി വ്യാജമെന്ന് പരാതിക്കാരിയുടെ മകള്‍

കോട്ടയം: മകന്‍ അമ്മയെ പീഡിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പരാതിക്കാരിയായ സ്ത്രീയുടെ മകള്‍. താനും സഹോദരനും അമ്മയുടെ ചില ദുര്‍നടപടികളെ എതിര്‍ത്തിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് അമ്മ മകനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയതെന്നും പരാതിക്കാരിയുടെ മകളും അറസ്റ്റിലായ യുവാവിന്റെ സഹോദരിയുമായ യുവതി പറഞ്ഞു.

ചക്കാമ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് സ്വന്തം മകനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 25 കാരനായ യുവാവിനെ അറസ്റ്റ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മെയ് 31ന് രാത്രിയില്‍ കുളിക്കുമ്പോള്‍ കതക് തള്ളിത്തുറന്ന് അകത്തുകയറിയ മകന്‍ തന്നെ പിന്തുടര്‍ന്ന് വന്ന് അടുത്ത റബ്ബര്‍ത്തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി. പിന്നീട് രണ്ടുതവണകൂടി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

ലൈംഗിക പീഡനം കൂടാതെ അമ്മയെ മര്‍ദ്ദിക്കുന്നതായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.

Scroll To Top