Sunday December 04, 2016
Latest Updates

അമ്മയോടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് പരുക്കേറ്റ കുട്ടിക്ക് 16,000 യൂറോ നഷ്ടപരിഹാരം

അമ്മയോടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് പരുക്കേറ്റ കുട്ടിക്ക് 16,000 യൂറോ നഷ്ടപരിഹാരം

ട്രേലി: അമ്മയോടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് പരുക്കേറ്റ കുട്ടിക്ക് 16,000 യൂറോ നഷ്ടപരിഹാരം.കില്ലാര്‍ണി സര്‍ക്യൂട്ട് സിവില്‍ കോടതിയാണ് നഷ്ടപരിഹാരം അനുവദിച്ചത്.റിവേഴ്‌സ് ഗിയര്‍ ഇടേണ്ട സ്ഥാനത്ത് ഫസ്റ്റ് ഗിയറില്‍ വാഹനം മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് മതിലില്‍ ഇടിച്ച് പരുക്കേറ്റ കുട്ടി അമ്മയ്‌ക്കെതിരെ കേസ് നല്‍കുകയായിരുന്നു. മൈക്കല്‍ ഒ ഡോനോവന്‍ എന്ന എട്ടു വയസുകാരനാണ് അമ്മയെ സ്യൂ ചെയ്ത് കോടതി കയറ്റിയത്. 2009 മാര്ച്ച 14 നാണ് അപകടം നടന്നത്. ഡോനോവന് മൂന്ന് വയസുള്ളപ്പോഴാണ് അപകടം നടന്നത്. 

അപകടത്തില്‍ മൈക്കലിനു നിസാര പരുക്കുകള്‍ മാത്രമേ സംഭവിച്ചുള്ളൂ. എന്നാല്‍ ഇതേതുടര്‍ന്ന് കുട്ടിക്ക് ഉണ്ടായ മാനസികാഘാതം വലുതായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിക്ക് സൈക്കോളജിക്കല്‍ ചികിത്സ വേണ്ടി വന്നു. ഇതേതുടര്‍ന്ന് മൈക്കല്‍ അമ്മയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു തുടര്‍ന്ന് നടന്ന വിചാരണയില്‍ മൈക്കലിന്റെ അമ്മ വേര ഒ ഡോനോവന്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.

Scroll To Top