Monday December 05, 2016
Latest Updates

അമ്മയെ മര്‍ദ്ദിച്ച് കൊന്ന ഡബ്ലിനിലെ നഴ്‌സ് കുറ്റം സമ്മതിച്ചു

അമ്മയെ മര്‍ദ്ദിച്ച് കൊന്ന ഡബ്ലിനിലെ നഴ്‌സ് കുറ്റം സമ്മതിച്ചു

ഡബ്ലിന്‍: അമ്മയെ മര്‍ദ്ദിച്ച് കൊന്ന നഴ്‌സ് കുറ്റം സമ്മതിച്ചു. 2010 ലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ഡബ്ലിനിലായിരുന്നു സംഭവം. സ്വന്തം മാതാവിനെ നഴ്‌സ് ചുമരില്‍ തല ഇടിപ്പിച്ച് കൊല്ലുകയായിരുന്നു. ഗാര്‍ഡയുടെ ചോദ്യം ചെയ്യലിലാണ് ഈ നഴ്‌സ് കുറ്റം സമ്മതിച്ചത്. ഗ്രെറ്റ ഡെഡ്‌കോ എന്ന നഴ്‌സാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്തിയത്. അമ്മയുടെ തല ചുമരില്‍ ഇടിപ്പിച്ചതായി ഇവര്‍ സമ്മതിച്ചു. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

തന്റെ ഭര്‍ത്താവിനെതിരെ അമ്മ വഞ്ചനാക്കുറ്റം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ വൈരാഗ്യമാണ് അമ്മയെ ഉപദ്രവിക്കാന്‍ കാരണമെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തന്റെ ഭര്‍ത്താവിനെതിരെ വഞ്ചന കുറ്റം ആരോപിച്ച്, അമ്മ തന്റെ വിവാഹ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ഗ്രെറ്റ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവ ദിവസം അമ്മയുമായുണ്ടായ കലഹത്തെ തുടര്‍ന്ന് താന്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും അമ്മയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

2010 ലെ ക്രിസ്തുമസ് ദിനത്തില്‍ മാതാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രെറ്റയുടെ ഭര്‍ത്താവ് തന്നെയാണ് വിവരം ഗാര്‍ഡയെ അറിയിച്ചത്. ലിത്വാനിയാന്‍ വംശജയാണ് ഗ്രെറ്റ. ഇവര്‍ക്കെതിരെ തിങ്കളാഴ്ച വിചാരണ തുടരും.

Scroll To Top