Tuesday December 06, 2016
Latest Updates

അമ്മയെയും ആറു മക്കളെയും കാറിടിച്ചു; ഒരുകുട്ടി മരിച്ചു

അമ്മയെയും ആറു മക്കളെയും കാറിടിച്ചു; ഒരുകുട്ടി മരിച്ചു

ആന്‍ട്രിം : അമ്മയെയും ആറു മക്കളെയും കാറിടിച്ചു. അന്‍ട്രിമില്‍ ഇന്നലെ രാവിലെയാണ് സംഭവം. അമ്മയും മക്കളും സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ എട്ടുവയസുകാരനായ ഒരു കുട്ടി മരിച്ചു. ആദം ഗില്‍മോര്‍ എന്നാണു മരിച്ച കുട്ടിയുടെ പേര്. അമ്മയും നാല് മക്കളും പരുക്കേറ്റ് ചികിത്സയിലാണ്.ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.ഒരു കുട്ടി മാത്രം പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. 

സംഭവുമായി ബന്ധപ്പെട്ട് കാറോടിച്ച പതിനെട്ടുകാരനെ പിഎസ്എന്‍ഐ അറസ്റ്റ് ചെയ്തു.ക്ലോഗ്മില്‍സിലെ ലോഗ്ഹില്‍ റോഡില്‍ വച്ചായിരുന്നു അപകടം. ആംബുലന്‍സും എമര്‍ജന്‍സി സര്‍വീസും ഉടന്‍ സ്ഥലത്ത് എത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഈ വര്‍ഷം ഇതുവരെ ഈ മേഖലയില്‍ മാത്രം റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 69 ആയി. 

Scroll To Top