Sunday December 11, 2016
Latest Updates

അമേരിക്കയെ വെട്ടിലാക്കി സി.ഐ.എയുടെ ക്രൂരമായ പീഡന കഥകള്‍ പുറത്ത്

അമേരിക്കയെ വെട്ടിലാക്കി സി.ഐ.എയുടെ ക്രൂരമായ പീഡന കഥകള്‍ പുറത്ത്

ന്യുയോര്‍ക്ക്: അമേരിക്കയെ വെട്ടിലാക്കി അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ ക്രൂരമായ പീഡന കഥകള്‍ പുറത്തുവന്നു. തീവ്രവാദ ബന്ധം സംശയിച്ച് പിടികൂടിയവരെ ചോദ്യം ചെയ്യുന്ന രീതിയിലേക്കും അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഡനങ്ങളിലേക്കും വെളിച്ചം വീശുന്ന റിപ്പോര്‍ട്ടാണ് അമേരിക്ക പുറത്തുവിട്ടത്. സെനറ്റ് അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടത്. ബരാക്ക് ഒബാമ അധികാരത്തില്‍ വന്ന ശേഷമാണ് സി.ഐ.എയുടെ പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഏപ്രിലിലാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്ന സി.ഐ.എയുടെ ചോദ്യം ചെയ്യല്‍ പീഡനത്തെക്കുറിച്ച് ആറായിരം പേജുള്ള റിപ്പോര്‍ട്ടാണ് സെനറ്റ് തയ്യാറാക്കിയത്. ഇതില്‍ 480 പേജ് മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രൂരമായി മര്‍ദ്ദിക്കുക, കൊടുംതണുപ്പില്‍ തള്ളുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, എഴുന്നേറ്റ് നില്ക്കാന്‍ പോലും കഴിയാത്ത വിധം ഇടുങ്ങിയ ജയിലുകളില്‍ പാര്‍പ്പിക്കുക, വാട്ടര്‍ബോര്‍ഡിംഗ് തുടങ്ങിയ ക്രൂരമായ പീഡനനങ്ങളാണ് സി.ഐ.എയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നവര്‍ അനുഭവിക്കേണ്ടി വന്നത്.

പീഡന മുറകളില്‍ ഏറ്റവും ക്രൂരം വാട്ടര്‍ബോര്‍ഡിംഗ് ആയിരുന്നു. ചോദ്യം ചെയ്യുന്നയാളെ ബന്ധനസ്ഥനാക്കിയശേഷം കട്ടിയുള്ള തുണികൊണ്ടുള്ളമുഖം മൂടി ധരിപ്പിച്ച് വെള്ളമൊഴിക്കുകയാണ് ഈ രീതി. താന്‍ വെള്ളത്തില്‍ മുങ്ങി താഴുകയാണോ എന്ന് പോലും ഈ പീഡനം അനുഭവിക്കുന്നയാള്‍ക്ക് തോന്നാം. റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങളിലെ അമേരിക്കാന്‍ സ്ഥാപനങ്ങള്‍ക്കും എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷ ശക്തമാക്കി.

Scroll To Top