Friday December 09, 2016
Latest Updates

അമേരിക്കയില്‍ 16,500 കോടിയുടെ ഓഹരി തട്ടിപ്പ് നടത്തിയ മലയാളി വംശജന് 9 വര്‍ഷം തടവുശിക്ഷ

അമേരിക്കയില്‍ 16,500 കോടിയുടെ ഓഹരി തട്ടിപ്പ് നടത്തിയ മലയാളി വംശജന് 9 വര്‍ഷം തടവുശിക്ഷ

ന്യുയോര്‍ക്ക്: അമേരിക്കയില്‍ 16,500 കോടി രൂപയുടെ ഓഹരി തട്ടിപ്പ് നടത്തിയ മലയാളി വംശജന്‍ മാത്യു മാര്‍ത്തോമയ്ക്ക് 9 വര്‍ഷം തടവ് ശിക്ഷ. ന്യുയോര്‍ക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. എസ്.സി.സി.എ എന്ന സ്ഥാപനത്തിന്റെ നിക്ഷേപ വിഭാഗം മാനേജരായിരുന്നു മാത്യു. ഇക്കാലയളവില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. നിക്ഷേപ തട്ടിപ്പ് കേസുകളില്‍ അമേരിക്കയില്‍ ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്.

നിക്ഷേപം നടത്താനുദ്ദേശിച്ചിരുന്ന മരുന്നുകമ്പനിയിലെ ഉല്‍പ്പന്നത്തിന്റെ ഫലപ്രാപ്തി ചോര്‍ത്തി 16500 കോടിയുടെ രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് കേസ്. അജയ് മാത്യു എന്നായിരുന്നു ഇയാളുടെ പേര് ഇത് പിന്നീട് മാത്യു മാര്‍ത്തോമ എന്നാക്കി മാറ്റുകയായിരുന്നു. ഹാര്‍വാര്‍ഡിലെ പഠന കാലത്ത് ഗവേഷണവിവരങ്ങളില്‍ കൃത്രിമം കാണിച്ചതിന് അച്ചടക്ക നടപടി നേരിട്ടിട്ടുള്ള മാത്യു മാര്‍ത്തോമയുടെ എംബിഎ ബിരുദം സ്റ്റാന്‍ഫര്‍ഡ് യൂണിവേഴ്‌സിറ്റി റദ്ദാക്കുകയും ചെയ്തിരുന്നു.

Scroll To Top