Sunday December 11, 2016
Latest Updates

അമേരിക്കയില്‍ എബോള സ്ഥിരീകരിച്ചു

അമേരിക്കയില്‍ എബോള സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ എബോള സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ആഫ്രിക്കയ്ക്ക് പുറത്ത് എബോള കണ്ടെത്തുന്നത്. ലൈബീരിയയില്‍ നിന്ന് ടെക്‌സാസില്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചതാണ് ഇക്കാര്യം. ലൈബീരിയയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ അമേരിക്കയില്‍ എത്തി നാല് ദിവസത്തിന് ശേഷം ഇയാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. സെപ്റ്റംബര്‍ 20 നാണ് ഇയാള്‍ അമേരിക്കയില്‍ മടങ്ങി എത്തിയത്. ടെക്‌സാസിലെ ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ ആശുപത്രിയില്‍ ഇയാളെ പ്രവേശിപ്പിച്ചു. രോഗിയുമായി അടുത്ത ഇടപെഴകുന്നവര്‍ക്കും രോഗസാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Scroll To Top