Sunday December 04, 2016
Latest Updates

അമേരിക്കന്‍ സര്‍ക്കാരിനെതിരായ നിയമയുദ്ധത്തില്‍ മൈക്രോസോഫ്റ്റിനെ പിന്തുണച്ച് ഐറിഷ് സര്‍ക്കാര്‍

അമേരിക്കന്‍ സര്‍ക്കാരിനെതിരായ നിയമയുദ്ധത്തില്‍ മൈക്രോസോഫ്റ്റിനെ പിന്തുണച്ച് ഐറിഷ് സര്‍ക്കാര്‍

ഡബ്ലിന്‍: സോഫ്റ്റ്‌വെയര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റും അമേരിക്കന്‍ സര്‍ക്കാരും തമ്മിലുള്ള നിയമ പോരാട്ടത്തില്‍ മൈക്രോസോഫ്റ്റിനെ പിന്തുണച്ച് ഐറിഷ് സര്‍ക്കാര്‍. മൈക്രോസോഫ്റ്റിന്റെ ഡബ്ലിനിലെ സെര്‍വറില്‍ നിന്നുള്ള വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാരിന് കൈമാറണമെന്ന കോടതി ഉത്തരവിനെതിരെയാണ് മൈക്രോസോഫ്റ്റ് നിയമ പോരാട്ടം നടത്തുന്നത്. ഈ കേസില്‍ മൈക്രോസോഫ്റ്റിനെ പിന്തുണച്ച് ഐറിഷ് സര്‍ക്കാര്‍ കക്ഷി ചേരാന്‍ തീരുമാനിച്ചു. 

ഡബ്ലിനിലെ സെര്‍വറിലെ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്താണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പ്രകാരം വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് മൈക്രോസോഫ്റ്റിന്റെ നിലപാട്. ഈ വാദത്തെ ഐറിഷ് സര്‍ക്കാര്‍ കോടതിയില്‍ പിന്തുണയ്ക്കും. അതേസമയം അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട ഡാറ്റ ഡബ്ലിനിലെ സെര്‍വറിലാണെങ്കിലും അത് നിയന്ത്രിക്കുന്ന മൈക്രോസോഫ്റ്റ് അമേരിക്കന്‍ കമ്പനിയായതിനാല്‍ വിവരം കൈമാറണമെന്നാണ് കോടതി ഉത്തരവിട്ടത്. 

ഈ ഉത്തരവിനെ ചോദ്യം ചെയ്ത് മൈക്രോസോഫ്റ്റ് മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ഒരു മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇമെയില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയും അയര്‍ലണ്ടും തമ്മില്‍ കൈമാറാറുണ്ട്. എന്നാല്‍ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയില്‍ ആരുടേയും സ്വകാര്യം ഇമെയില്‍ വിശദാംശങ്ങള്‍ കൈമാറാനാകില്ലെന്ന് ഡാറ്റ പ്രൊട്ടക്ഷന്‍ മന്ത്രി ഡാര മര്‍ഫി പറഞ്ഞു.

Scroll To Top