Sunday December 11, 2016
Latest Updates

അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ പീറ്റര്‍ കാസിഗിന്റെ കൊലപാതകത്തിനെതിരെ ബരാക്ക് ഒബാമ

അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ പീറ്റര്‍ കാസിഗിന്റെ കൊലപാതകത്തിനെതിരെ ബരാക്ക് ഒബാമ

വാഷിംഗ്ടണ്‍ : അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ പീറ്റര്‍ കാസിഗിനെ ഇസ്ലാമിക് സ്‌റ്റേറ്റ് തലയറുത്ത് കൊന്നു. ഇന്നലെയാണ് കാസിഗിനെ വധിക്കുന്നതിന്റെ വീഡിയോ ഐ എസ് പുറത്തുവിട്ടത്. കൊലപാതകത്തെ രൂക്ഷമായി അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ രംഗത്ത് വന്നു. കൊലപാതകം ക്രൂരവും പൈശാചികവുമാണെന്ന് ഒബാമ പറഞ്ഞു.

സിറിയയില്‍ സന്നദ്ധ പ്രവര്‍ത്തകനായിരുന്ന മുന്‍ പട്ടാളക്കാരന്‍ കൂടിയായ പീറ്റര്‍ കാസിഗ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തടവിലായിരുന്നു. കാസിഗിനു പുറമേ നിരവധി സിറിയന്‍ സൈനികരേയും വധിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയിലുണ്ട്. ഒക്ടോബറില്‍ ബ്രിട്ടീഷ് സൈനികന്‍ അലങ് ഹെനിങ്ങിനെ വധിക്കുന്നതിന്റെ വീഡിയോയില്‍ പീറ്റര്‍ കാസിഗിനെ വധിക്കുമെന്ന് ഐ എസ് ഭീഷണിപ്പെടുത്തിയിരുന്നു.

26 കാരനായ പീറ്റര്‍ കാസിഗിനെ ഐ എസ് തടവില്‍ വച്ച് മത പരിവര്‍ത്തനത്തിനു വിധേയനാക്കിയിരുന്നു. അമേരിക്ക ഇറാഖിലും സിറിയയിലും നടത്തുന്ന വ്യോമാക്രമണത്തിന്റെ പ്രതികാര നടപടിയായാണ് കൊലപാതകമെന്നണ് സൂചന.

Scroll To Top