Monday December 05, 2016
Latest Updates

അമേരിക്കന്‍ വ്യവസായി വില്‍ബര്‍ റോസ് ബാങ്ക് ഓഫ് അയര്‍ലണ്ടിലെ ഓഹരികള്‍ വില്‍ക്കുന്നു

അമേരിക്കന്‍ വ്യവസായി വില്‍ബര്‍ റോസ് ബാങ്ക് ഓഫ് അയര്‍ലണ്ടിലെ ഓഹരികള്‍ വില്‍ക്കുന്നു

ഡബ്ലിന്‍: അമേരിക്കന്‍ വ്യവസായി വില്‍ബര്‍ റോസ് ബാങ്ക് ഓഫ് അയര്‍ലണ്ടിലെ ഓഹരികള്‍ വില്‍ക്കുന്നു. 5.5 ശതമാനം ഓഹരികളാണ് വില്‍ബറിന് ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ ഉള്ളത്. 2011 ലാണ് വില്‍ബര്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഓഹരി വാങ്ങിയത്. ആദ്യ
നിക്ഷേപത്തേക്കാള്‍ മൂന്നിരട്ടിയായി അദ്ദേഹത്തിന്റെ ഓഹരികളുടെ മൂല്യം വര്‍ദ്ധിച്ചു.

ഓഹരികള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായി വില്‍ബര്‍ ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവി ഒഴിയും. 2012 ജൂണിലാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്. നിലവില്‍ 1.8 ബില്യന്‍ ഓഹരി പങ്കാളിത്തമാണ് വില്‍ബറിന് ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ ഉള്ളത്. ഈ ഓഹരികള്‍ 26 മുതല്‍27.5 സെന്റ് വരെ വിലയിട്ട് വിറ്റഴിക്കും.

കഴിഞ്ഞ മാര്‍ച്ചിലും വില്‍ബര്‍ തന്റെ ഓഹരികളില്‍ ഒരു വിഹിതം വിറ്റഴിച്ചിരുന്നു. തന്റെ ഓഹരികള്‍ കൈമാറുന്നതിലൂടെ ബാങ്ക് ഓഫ് അയര്‍ലണ്ടിനോ ഐറിഷ് സമ്പദ്ഘടനയ്‌ക്കോ എന്തെങ്കിലും പ്രതിസന്ധി  ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് റോസ് പറഞ്ഞു. ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചി ബൌച്ചര്‍ ബാങ്കിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റോസ് പറഞ്ഞു.

9 ശതമാനം ഓഹരി പങ്കാളിത്തമാണ് വില്‍ബര്‍ റോസിന് ഉണ്ടായിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇതില്‍ പകുതിയോളം ഓഹരി വിറ്റഴിച്ചു. തുടര്‍ന്ന് അവശേഷിക്കുന്ന ഓഹരിയാണ് അദ്ദേഹം വില്‍ക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ചില്‍ ഓഹരി വില്‍ക്കുമ്പോള്‍ ഇനി അവശേഷിക്കുന്ന
ഓഹരികള്‍ വിലക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും  അപ്രതീക്ഷിതമായാണ് തീരുമാനം മാറ്റിയത്.

Scroll To Top