Saturday December 10, 2016
Latest Updates

അമേരിക്കന്‍ വിമാനങ്ങളില്‍ ലാപ് ടോപ്പിനും മൊബൈല്‍ ഫോണിനും വിലക്ക്

അമേരിക്കന്‍ വിമാനങ്ങളില്‍ ലാപ് ടോപ്പിനും മൊബൈല്‍ ഫോണിനും വിലക്ക്

ഡബ്ലിന്‍: അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ മൊബൈല്‍ ഫോണിനും ലാപ് ടോപ്പിനും വിലക്ക്. അയര്‍ലണ്ടില്‍ നിന്ന് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ ചാര്‍ജ് ചെയ്യാത്ത മൊബൈല്‍ ഫോണിനും, ലാപ് ടോപ്പിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര  ചെയ്യുന്നവര്‍ ഇനി മൊബൈല്‍ ഫോണും ലാപ് ടോപ്പും ഓണ്‍ ചെയ്ത് കാണിക്കേണ്ടിവരും. ഓണാക്കാന്‍ ചാര്‍ജില്ലാത്ത മൊബൈല്‍ ഫോണുകളും, ലാപ്പും കൈവശമുള്ള യാത്രക്കാര്‍ക്ക് യാത്ര അനുമതി ലഭിക്കില്ല.

യഥാര്‍ത്ഥത്തിലുള്ള ലാപ് ടോപ്പും മൊബൈല്‍ ഫോണും തന്നെയാണോ യാത്രക്കാരുടെ കൈവശമുള്ളത് എന്ന ഉറപ്പിക്കുന്നതിനാണ് അവ ഓണാക്കാന്‍ ആവശ്യപ്പെടുന്നത്. അമേരിക്കന്‍ വിമാനങ്ങള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം അല്‍ ക്വയ്ദ  ഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷ പരിശോധന
കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ചാര്‍ജില്ലാത്ത മൊബൈല്‍ ഫോണുകള്‍ക്കും ലാപ് ടോപ്പിനും വിലക്ക് ഏര്‍പ്പെടുത്തിയത്. ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ ലിംഗസ് അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സിറിയയിലും
ഇറാഖിലും പോരാടുന്ന അല്‍ ക്വയ്ദയുടെ ആത്മഹത്യാ സ്‌ക്വാഡില്‍ അംഗങ്ങളായ ബ്രിട്ടീഷ് ജിഹാദികളെ ഉപയോഗിച്ച് അമേരിക്കന്‍ വിമാനങ്ങളില്‍ സ്‌ഫോടനം നടത്തിയേക്കുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ പരിശോധന കര്‍ശനമാക്കിയത്.

Scroll To Top