Saturday December 10, 2016
Latest Updates

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ കൊലപാതക വീഡിയോ യൂ ട്യൂബ് നീക്കം ചെയ്തു

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ കൊലപാതക വീഡിയോ യൂ ട്യൂബ് നീക്കം ചെയ്തു

ന്യുയോര്‍ക്ക്: അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലെയെ ഐസിസ് തീവ്രവാദികള്‍ തലയറുത്ത് കൊന്ന സംഭവത്തിന്റെ വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. നിലവില്‍ തീവ്രവാദികളുടെ നിയന്ത്രനത്തിലായ ഇസ്ലാമിക് സ്റ്റേ റ്റിലെ ക്രൂരമായ കൊലപാതകങ്ങളുടെ വീഡിയോകള്‍ യുടൂബില്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെ ട്വിറ്ററും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വീഡിയോ നീക്കം ചെയ്യാന്‍ യൂട്യൂബ് തീരുമാനിച്ചത്. ലോകരാജ്യങ്ങളിലെല്ലാം അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ ക്രൂരമായ കൊലപാതകത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 

ഐസിസ് തീവ്രവാദികളുടെ ക്രൂരമായ കൊലപാതകങ്ങളുടെ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ബ്രിട്ടന്റെ മെട്രോപൊളിറ്റന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ സംസാര ശൈലിയില്‍ ബ്രിട്ടീഷ് ആക്‌സന്റുള്ള ഒരാളാണ് കൊലപാതകം നടത്തിയതെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഇയാളെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കുന്നതിന് യൂട്യൂബിന് കൃത്യമായ നയങ്ങളും വ്യവസ്ഥകളുമുണ്ടെന്ന് യൂട്യൂബ് വക്താവ് അറിയിച്ചു.ഇത്തരം വീഡിയോ ഡൌണ്‍ ലോഡ് ചെയ്യുന്നവരുടെ അക്കൌണ്ട് മരവിപ്പിക്കാം. കൂടാതെ തീവ്രവാദികള്‍ ഉപയോഗിക്കുന്ന എല്ലാ യൂട്യൂബ് അക്കൌണ്ടുകളും നീക്കം ചെയ്യുമെന്നും യൂട്യൂബ് വക്താവ് അറിയിച്ചു. 

ഐസിസ് കൊലപാതകങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൌണ്ടുകള്‍ സസ്‌പെന്റ് ചെയ്യുമെന്ന് ട്വിറ്ററും മുന്നറിയിപ്പ് നല്‍കി. ഐസിസ് കൊലപാതങ്ങളുടെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ഓരോരുത്തരും ഐസിസ് തീവ്രവാദികള്‍ക്ക് അറിഞ്ഞോ അറിയാതെയോ പ്രചരണം നല്കുകയാണ് ചെയ്യുന്നതെന്നാണ് ട്വിറ്റര്‍ പറയുന്നത്.അതുകൊണ്ട് തന്നെ തീവ്രവാദികള്‍ക്ക് ഒരു തരത്തിലും പ്രചരണം നല്‍കരുതെന്ന് ട്വിറ്ററില്‍ അഭിപ്രായം ഉയര്‍ന്നു

Scroll To Top