Tuesday December 06, 2016
Latest Updates

അമേരിക്കന്‍ ടയര്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള ‘അപ്പോള’യുടെ നീക്കം പൊളിഞ്ഞു ,വില്‍പ്പനയില്‍ നിന്നും കൂപ്പര്‍ പിന്‍മാറി

അമേരിക്കന്‍ ടയര്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള ‘അപ്പോള’യുടെ നീക്കം പൊളിഞ്ഞു ,വില്‍പ്പനയില്‍ നിന്നും കൂപ്പര്‍ പിന്‍മാറി

ന്യൂയോര്‍ക്ക് :യുഎസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന കൂപ്പര്‍ ടയര്‍ ആന്‍ഡ് റബ്ബര്‍ കേരളത്തിലെ അപ്പോളോ ടയറുമായുണ്ടാക്കിയ ബിസിനസ് ഡീല്‍ നിര്‍ത്തലാക്കി. കഴിഞ്ഞ ദിവസം കൂപ്പര്‍ കമ്പനി അധികൃതര്‍ നടത്തിയ പ്രസ്താവനയിലാണ് ഏകദേശം 2.5 ബില്ല്യന്‍ ഡോളറോളം വിലയ്ക്ക് നടത്താനുദ്ദേശിച്ചിരുന്ന വ്യാപാരം നിര്‍ത്തലാക്കിയതായി അറിയിച്ചത്.
ബ്രേക്ക് അപ് ഫീ ആയി അപ്പോളോ 112.5 മില്ല്യന്‍ ഡോളര്‍ നല്‍കണമെന്ന് കൂപ്പര്‍ ആവശ്യപ്പെട്ടില്ല. എങ്കിലും കമ്പനികള്‍ തമ്മിലുള്ള എഗ്രിമെന്റ് ലംഘിച്ചിരിക്കുകയാണ് ഇന്ത്യന്‍ കമ്പനി ചെയ്തിരിക്കുന്നതെന്നും അതിനാല്‍ ചില നിയമപരമായ നീക്കങ്ങള്‍ നടത്തി കമ്പനിയുടെ ഷെയര്‍ഹോള്‍ഡേര്‍സിനെ സംരക്ഷിക്കുകയാണ് ഇപ്പോള്‍ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും കൂപ്പര്‍ അധികൃതര്‍ അറിയിച്ചു.

നിയമപരമായ രീതിയിലുള്ള നീക്കങ്ങള്‍ ഇതിനായി ഇരു വിഭാഗങ്ങളില്‍ നിന്നും ഉണ്ടാവണം. ജൂണില്‍ അപ്പോളോ കൂപ്പറിന്റെ 35 ഡോളറിന്റെ ഷെയര്‍ വാങ്ങിയതിലൂടെയാണ് രണ്ടു കമ്പനികളും തമ്മിലുള്ള ബന്ധം വഷളായിതുടങ്ങിയത്. ഒരു ഷെയറില്‍ 9 ഡോളറോളം വെട്ടിച്ചുരുക്കിയതു മുഖാന്തിരം കൂപ്പറിന്റെ തൊഴില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയും ചൈനയുമായി ചേര്‍ന്നു തീരുമാനിച്ച ഒരു പദ്ധതി തകരുന്നതിന് കാരണമാവുകയും ചെയ്തിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ അപ്പോളോ ടയേഴ്‌സ് അമേരിക്കന്‍ ടയര്‍ നിര്‍മാതാക്കളായ കൂപ്പര്‍ ടയര്‍ ആന്‍ഡ് റബ്ബര്‍ കമ്പനിയെ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പുറത്തുവന്നത്. കൂപ്പര്‍ ടയറിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം അപ്പോളോ ടയേഴ്‌സ് നേടുമെന്നാണ് ഇ.ടി. നൗവിനെ ഉദ്ധരിച്ച് അന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. 60 മുതല്‍ 80 കോടി ഡോളര്‍ വരെയാണ് ഏറ്റെടുക്കലിനായി അപ്പോളോ ടയേഴ്‌സ് നിക്ഷേപിക്കുക എനായിരുന്നു വാര്‍ത്തകള്‍ എന്നാല്‍ അപ്പോളോ ടയേഴ്‌സോ കൂപ്പറോ ഔദ്യോഗികമായി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

ലോകത്തെ ഒമ്പതാമത്തെ വലിയ ടയര്‍ നിര്‍മാതാവാണ് കൂപ്പര്‍ ടയര്‍ ആന്‍ഡ് റബ്ബര്‍ കമ്പനി. അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ ടയര്‍ ഉത്പാദകരുമാണ്. 120 കോടി ഡോളറിന്റെ മാര്‍ക്കറ്റ് വിലയാണ് കമ്പനിക്കുള്ളത്. ന്യൂയോര്‍ക്ക് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ചെയ്തിട്ടുള്ള ഈ കമ്പനിയുടെ ഓഹരിവില ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് 11 ശതമാനം ഉയര്‍ന്നിരുന്നു.
കാറുകളുടെയും ഇടത്തരം ട്രക്കുകളുടെയും റീപ്ലേസ്‌മെന്റ് ടയര്‍ വിപണിയില്‍ ആധിപത്യം നേടുന്നതിന് ഈ ഏറ്റെടുക്കല്‍ അപ്പോളോ ടയേഴ്‌സിന് തുണയാവുമെന്നു പ്രതീക്ഷിച്ചിരുന്നു.

Scroll To Top