Thursday December 08, 2016
Latest Updates

അമേരിക്കന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ ചുവടുറപ്പിക്കുന്നു,ഐ ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും 

അമേരിക്കന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ ചുവടുറപ്പിക്കുന്നു,ഐ ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും 

ഡബ്ലിന്‍: അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ അയര്‍ലണ്ടില്‍ ചുവടുറപ്പിക്കുന്നു. അമേരിക്കയിലെ സിലിക്കാന്‍ വാലി കമ്പനികളാണ് അയര്‍ലണ്ടിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. യൂറോപ്യന്‍ വിപണിയിലേക്കുള്ള പ്രവേശന കവാടം എന്ന നിലയ്ക്കാണ് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഡബ്ലിനിലേക്ക് ചേക്കേറുന്നത്. കൂടാതെ മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ ഭൂമി കണ്ടെത്തുന്നത് എളുപ്പവുമാണ്. കൂടാതെ അയര്‍ലണ്ടിലെ കുറഞ്ഞ ലേബര്‍ ചാര്‍ജുകളും അമേരിക്കന്‍ കമ്പനികളെ ഡബ്ലിനിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

ആപ്പിള്‍, ഇന്റല്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചതും അമേരിക്കന്‍ കമ്പനികളെ ഡബ്ലിനിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ഡബ്ലിനിലെ മാനവവിഭവ ശേഷിയും, വ്യവസായ സംസ്‌കാരവും, പുതിയ ടെക്‌നോളജിയോട് ആഭിമുഖ്യമുള്ള എന്നിവയും അമേരിക്കന്‍ കമ്പനികളുടെ പ്രിയപ്പെട്ട സ്ഥലമായി ഡബ്ലിനെ മാറ്റുന്നു.സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള എയര്‍ബിന്ദ, സോഫ്റ്റ് വെയര്‍ കമ്പനിയായ സെന്‍ഡസ്‌ക്, ഡ്രോപ്പ്‌ബോക്‌സ് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചവയാണ്.

ഇനിയും നൂറുകണക്കിന് കമ്പനികള്‍ അയര്‍ലണ്ടില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഐറിഷ് ഗവണ്‍മെന്റിന്റെയും ഐഡിഎയുടെയും സംയുക്ത പ്രവര്‍ത്തന ഫലമായാണ് വിദേശ കമ്പനികള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.ഐ ടി ,കമ്മ്യൂണിക്കേഷന്‍ ,തുടങ്ങിയ വിവര സാങ്കേതിക മേഖലകളില്‍ അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍ ഇത്തരം സംരഭകരെ പ്രോത്സാഹിപ്പിക്കുന്നത് 

Scroll To Top