Saturday December 03, 2016
Latest Updates

അമേരിക്കന്‍ എംബസിയില്‍ സാങ്കേതിക തടസം, വിസകളുടെ വിതരണം വൈകുന്നത് യാത്രകള്‍ മുടക്കുന്നു 

അമേരിക്കന്‍ എംബസിയില്‍ സാങ്കേതിക തടസം, വിസകളുടെ വിതരണം വൈകുന്നത് യാത്രകള്‍ മുടക്കുന്നു 

ഡബ്ലിന്‍: അമേരിക്കന്‍ വിസകളുടെ വിതരണം വൈകുന്നത് അയര്‍ലണ്ടുകാരെയും വലയ്ക്കുന്നു. സാങ്കേതിക തകരാര് മൂലമാണ് വിസയുടെയും യാത്രാ രേഖകളുടെയും വിതരണം വൈകുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം. അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുത്തിരിക്കുന്ന വിവിധ രാജ്യങ്ങളിലെ യാത്രക്കാരെ ഈ സാങ്കേതിക തകരാറ് കുഴയ്ക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിസ വിതരണത്തില്‍ കാലതാമസം നേരിടു തുടങ്ങിയത്. സാങ്കേതിക തകരാറ് എന്നതിനപ്പുറം എന്താണ് കൃത്യമായ കാരണമെന്ന് വിശദീകരിക്കാന്‍ ഡബ്ലിനിലെ അമേരിക്കന്‍ എംബസി
അധികൃതര്‍ തയ്യാറായില്ല.

മലയാളികള്‍ അടക്കം നൂറുകണക്കിന് പേരാണ് അവധിക്കാലത്ത് അമേരിക്കന്‍ യാത്രയ്ക്കായി തയാറായി ഒരുങ്ങി ഇരിയ്ക്കുന്നത്.ഇവരുടെയെല്ലാം യാത്ര മുടങ്ങുമെന്ന സൂചനയാണ് അമേരിക്കന്‍ എംബസി നല്‍കുന്നത് 

വിസയുടെയും യാത്ര രേഖകളുടെയും വിതരണം തടസപ്പെട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നു അമേരിക്കന്‍വക്താവ് മേരി ഹാര്‍ഫ് പറഞ്ഞു. അമേരിക്കന്‍ എംബസികളിലെ സാങ്കേതിക തകരാറ് എത്ര അപേക്ഷകരെ ബാധിച്ചുവെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഓരോ പ്രധാന രാജ്യത്തും ചുരുങ്ങിയത് 50,000 അപേക്ഷകരെ എങ്കിലും ഈ സാങ്കേതിക തകരാറ് ബാധിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

വിസ ലഭിച്ചവര്‍ക്ക് തമ്മെ എംബസി സ്റ്റാമ്പും മറ്റ് യാത്രാ രേഖകളും ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നത് വരെ അമേരിക്കന്‍ യാത്ര ഒഴിവാക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ എംബസി അപേക്ഷകര്‍ക്ക് ഇമെയില്‍ അയച്ചു. ഇതേതുടര്‍ന്ന് പലരും മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത യാത്ര റദ്ദാക്കിയിരിക്കുകയാണ്.

Scroll To Top