Sunday December 04, 2016
Latest Updates

അമേരിക്കന്‍ അംബാസിഡര്‍ക്ക് നേരെ ദക്ഷിണകൊറിയയില്‍ കത്തി ആക്രമണം

അമേരിക്കന്‍ അംബാസിഡര്‍ക്ക് നേരെ ദക്ഷിണകൊറിയയില്‍ കത്തി ആക്രമണം

സിയോള്‍: ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ അംബാസിഡറായ മാര്‍ക് ലിപെര്‍ട്ടിനുനേരെ ആക്രമണം. കൊറിയന്‍ തലസ്ഥാനമായ സിയോളിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അമേരിക്കന്‍ അംബാസിഡര്‍ അക്രമിക്കപ്പെട്ടത്. യുദ്ധവിരുദ്ധ മുദ്രാവാക്യം വിളിച്ച് ആക്രോശിച്ചെത്തിയയാള്‍ ചെറിയ കത്തികൊണ്ടാണ് അംബാസിഡറുടെ മുഖത്ത് കുത്തി പരിക്കേല്‍പിച്ചത്.

സംഭവത്തില്‍ കിം കിഫ ജോങ് എന്ന 55കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലിപര്‍ട്ടിന്റെ മുഖത്തും കൈയിലും ഇയാള്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു. സിയോളിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ലിപര്‍ട്ടിന്റെ സ്ഥിതി സാധാരണനിലയിലാണെന്ന് കൊറിയയിലെ യു.എസ് എംബസി അറിയിച്ചു.

ഉത്തരകൊറിയയുമായി സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന ഒരു സംഘടനയുടെ നേതാവാണ് അംബാഡിഡറെ അക്രമിച്ച കിം. യു.എസ് ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെയാണ് ഇയാള്‍ മുദ്രാവാക്യം മുഴക്കിയത്. സൈനികാഭ്യാസത്തിനെതിരെ സിയോളില്‍ കഴിഞ്ഞദിവസങ്ങളില്‍ യു.എസ് വിരുദ്ധ പ്രക്ഷോഭം നടന്നിരുന്നു.

Scroll To Top