Saturday December 10, 2016
Latest Updates

അമേഠിക്ക് സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം 12,000 സാരികള്‍

അമേഠിക്ക് സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം 12,000 സാരികള്‍

ലക്‌നൗ: ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും 2019 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. രാഹുല്‍ ഗാന്ധിയോട് മത്സരിച്ച് പരാജയപ്പെട്ട അമേഠി ലോകസഭ മണ്ഡലത്തിന് സ്മൃതി ഇറാനി 12,000 സാരികള്‍ ദീപാവലി സമ്മാനമായി നല്‍കി.

സൂററ്റില്‍ നിന്ന് ലഭിച്ച 15,000 സാരികളില്‍ നിന്നാണ് സ്മൃതി ഇറാനി രാഹുലിന്റെ മണ്ഡലത്തിലേക്ക് 12,000 സാരികള്‍ നല്‍കിയത്. തെരഞ്ഞെടുപ്പ് സമയത്ത് പാരിതോഷികങ്ങള്‍ നല്‍കിയാല്‍ ചട്ടലംഘനമാകും എന്നാല്‍ ദീപാവലി സമ്മാനമായി ഇപ്പോഴേ പാരിതോഷികങ്ങള്‍ നല്കിതുടങ്ങിയാല്‍ വോട്ടര്‍മാരെ കയ്യിലെടുക്കാക്കാമെന്ന ധാരണയിലാണ് സ്മൃതി ഇറാനി. അമേഠിയിലെ തന്നെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനായി 2500 സാരികളും പ്രത്യേകം മാറ്റി വച്ചിട്ടുണ്ട്.

ബിജെപി യെ പിന്തുണച്ച ഗ്രാമങ്ങള്‍ തെരഞ്ഞെടുത്തതാണ് സാരി വിതരണം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ 1.07 ലക്ഷം വോട്ടിനാണ് അമേഠിയില്‍ സ്മൃതി ഇറാനി പരാജയപ്പെട്ടത്. എന്നാല്‍ നരേന്ദ്ര മോഡിയുടെ വിശ്വസ്ത ആയതിനാല്‍ അവരെ മന്ത്രിസഭയില്‍ എടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുകയായിരുന്നു.

Scroll To Top