Saturday December 10, 2016
Latest Updates

അമെയ്‌സിന്റെ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍

അമെയ്‌സിന്റെ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍

മെയ്‌സിന്റെ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ ഇറങ്ങി. എന്ട്രി ലെവല്‍ സെഡാനായ അമെയ്‌സ് വന്‍ വില്പ്പന വിജയം നേടിയ കാറാണ്. പെട്രോള്‍ , ഡീസല്‍ മോഡലുകളുടെ വിഎക്‌സ് , എസ് എന്നീ വേരിയന്റുകളില്‍ ആനിവേഴ്‌സറി എഡിഷന്‍ ലഭ്യമാണ്. സാധാരണ മോഡലിനേക്കാള്‍ 71,861 രൂപ കൂടുതല്‍ വിലയാകും.

മൂന്ന് വശത്തും ഡിക്കി ഡോറിനും സ്‌പോയ്ലര്‍ , എക്‌സോസ്റ്റ് പൈപ്പിന്റെ അഗ്രത്തിന് ക്രോം ഫിനിഷ് , സെന്റര്‍ കണ്‍സോളില്‍ തടിയുടെ പാനല്‍ എന്നിവയാണ് ആനിവേഴ്‌സറി എഡിഷന്റെ സവിശേഷതകള്‍. അനിവേഴ്‌സറി എഡിഷന്‍ എംബ്ലം വാഹനത്തില്‍ പതിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിരത്തില്‍ ഹോണ്ടയുടെ ആദ്യ ഡീസല്‍ സെഡാന്‍ എന്ന സവിശേഷതയുമായാണ് കഴിഞ്ഞ വര്‍ഷം അമെയ്‌സ് വിപണിയില്‍ എത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അഭൂതപൂര്‍വമായ സ്വീകാര്യതയാണ് അമെയ്‌സിനു ലഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമെയ്‌സ് 80,000 എണ്ണം വിറ്റുകഴിഞ്ഞു. നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുള്ള അമെയ്‌സിന് 25.8 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.2 ലീറ്റര്‍ പെട്രോള്‍ എഞ്ചിന് 18 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

Scroll To Top