Friday December 09, 2016
Latest Updates

അമൃതാനന്ദമയി ആലിംഗന വിശുദ്ധയെന്ന് ഐറിഷ് മാധ്യമങ്ങള്‍,അനുഗ്രഹം തേടി ജനസഹസ്രങ്ങള്‍ ഡബ്ലിനിലേയ്ക്ക് 

അമൃതാനന്ദമയി ആലിംഗന വിശുദ്ധയെന്ന് ഐറിഷ് മാധ്യമങ്ങള്‍,അനുഗ്രഹം തേടി ജനസഹസ്രങ്ങള്‍ ഡബ്ലിനിലേയ്ക്ക് 

ഡബ്ലിന്‍: മാതാ അമൃതാനന്ദമയി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന അയര്‍ലണ്ട് സന്ദര്‍ശനം ആരംഭിച്ചു.ഇന്നലെ ആയിരക്കണക്കിന് പേരാണ് അമ്മയുടെ ദര്‍ശനം നേടി ഡബ്ലിന്‍ എയര്‍ പോര്‍ട്ടിന് അടുത്തുള്ള നാഷണല്‍ ഷോ സെന്ററില്‍ എത്തിയത്. ഇന്നും രാവിലെ 10 മുതല്‍ 3 മണി വരെയും,തുടര്‍ന്ന് 7 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെയും അമൃതാനന്ദമയി ഭക്ത ജനങ്ങളെ കാണും.രാവിലെ 8.30 മുതല്‍ സന്ദര്‍ശകര്‍ക്കുള്ള പാസ് കൊടുത്ത് തുടങ്ങും.

 മാതാ അമൃതാനന്ദമയി ഡബ്ലിനില്‍ പ്രഭാഷണം നടത്തുന്നു


മാതാ അമൃതാനന്ദമയി ഡബ്ലിനില്‍ പ്രഭാഷണം നടത്തുന്നു

ഐറിഷ് വംശജരാണ് പ്രധാനമായും അമ്മയെ സന്ദര്‍ശിക്കാന്‍ എത്തുന്നത്.ഇന്ന് വൈകിട്ട് 7 മണിയ്ക്ക് അമൃതപൂജ ആരംഭിക്കും.വന്‍ജന തിരക്ക് പരിഗണിച്ച് 4.30 മുതല്‍ അമൃതപൂജ സെറിമണിയ്ക്കുള്ള പ്രവേശന പാസുകള്‍ വിതരണം ചെയ്യും.

അമൃതാനന്ദമയിയുടെ സന്ദര്‍ശനം ഐറിഷ് മാധ്യമങ്ങളിലും വാര്‍ത്താ പ്രാധാന്യം നേടി. അമൃതാനന്ദമയിയെ ആലിംഗന വിശുദ്ധ എന്നാണ് ഐറിഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇതുവരെ 33 മില്യന്‍ ഭക്തരെ അമൃതാനന്ദമയി ആലിംഗനം ചെയ്തതായും ചുംബിച്ചതായും ഐറിഷ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. അമൃതാനന്ദമയിയുടെ ദ്വിദിന സന്ദര്‍ശനത്തില്‍ പ്രഭാഷണങ്ങളും ധ്യാനങ്ങളും നടക്കും. 

അമൃതാനന്ദമയിയുടെ ചുംബനവും ആലിംഗനവും പ്രസിദ്ധമാണെന്ന് ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹഗ്ഗിംഗ് സെയ്ന്റ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതിനു പുറമേ അമ്മ എന്നും അമ്രിതാനന്ദമായി അറിയപ്പെടുന്നുവെന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. 2002 ല്‍ അമൃതാനന്ദമയിക്ക് ലഭിച്ച ഗാന്ധി കിംഗ് അവാര്‍ഡ് ഉള്‍പ്പെടെ പ്രധാന പുരസ്‌ക്കാരങ്ങളും ഐറിഷ് മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രണ്ടു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിന് ശേഷം നാളെ രാവിലെ അമ്മ ഡബ്ലിന്‍ വിടും.am8am10am9amm 7

Scroll To Top